അലീഗഢ്: വി.സിയുടെയും രജിസ്ട്രാറുടെയും രാജിക്ക് വിദ്യാർഥികളുടെ മുറവിളി
text_fieldsന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയിലെ പൗരത്വ ഭേദഗതി വിരുദ്ധ സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയ വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും രാജി ക്കായി വിദ്യാർഥികളുടെ മുറവിളി ശക്തമായി. ഇരുവരും രാജിവെക്കാതെ സർവകലാശാലയുമാ യി സഹകരിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാർഥികൾ കൂട്ടത്തോടെ പരീക്ഷകളും ബഹിഷ്കര ിച്ചു തുടങ്ങി.
നൂറുകണക്കിന് വിദ്യാർഥികൾക്ക് പരിക്കേറ്റ െപാലീസ് നടപടിക്ക് ഉ ത്തരവാദികളായ വൈസ് ചാൻസലറും രജിസ്ട്രാറും രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് അലീഗഢ് സർവകലാശാല വിദ്യാർഥി യൂനിയൻ അറിയിച്ചു.
വി.സിയോടും രജിസ്ട്രാറോടും വിദ്യാർഥികൾക്കുള്ള രോഷവും തുടരുന്ന സമരവും തണുപ്പിക്കാൻ സർവകലാശാല ശൈത്യകാല അവധിയും പരീക്ഷകളും നീട്ടിവെച്ചിട്ടും ഫലമുണ്ടായില്ല. പുനരാരംഭിച്ച പരീക്ഷകൾ എൻജിനീയറിങ്- മെഡിക്കൽ വിദ്യാർഥികൾ ബഹിഷ്കരിച്ചു.
സർവകലാശാലയുടെ റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്കരിച്ച് സമാന്തരമായി പ്രക്ഷോഭസ്ഥലത്ത് ഭരണഘടനയുടെ ആമുഖം വായിച്ച് റിപ്പബ്ലിക് ദിനാഘോഷം നടത്താനും വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്.
പൊലീസ് അതിക്രമത്തിെൻറ പിറ്റേന്ന് ഹോസ്റ്റലുകൾ അടച്ചുപൂട്ടി മുദ്രവെച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾ പലരും തിരിച്ചെത്തിത്തുടങ്ങി. തിങ്കളാഴ്ചയോടെ 22,000 വിദ്യാർഥികളും കാമ്പസിൽ തിരിച്ചെത്തുന്നതോടെ പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന ആശങ്കയിലാണ് സർവകലാശാല അധികൃതർ. ഇതേ തുടർന്ന് ഡീൻ മുൻകൈയെടുത്ത് നടത്തിയ അനുരഞ്ജന ചർച്ച വി.സിയുടെ രാജി ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിന്നതോടെ പൊളിഞ്ഞു.
രാജി ആവശ്യത്തിൽനിന്ന് വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ പൊലീസ് അതിക്രമം ലഘൂകരിച്ച വിദ്യാർഥി ഡീനിെൻറയും രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ കാമ്പസിലിറങ്ങി.
സമരം തുടരുന്ന അലീഗഢിൽ സർവകലാശാല മേധാവികളുടെ രാജികൂടി വിദ്യാർഥിസമരത്തിെൻറ ആവശ്യമായി മാറിയെന്ന് അലീഗഢ് വിദ്യാർഥി യൂനിയൻ പ്രസിഡൻറ് സൽമാൻ ഇംതിയാസ് അറിയിച്ചു.
അതിനിടെ, ശഹീൻ ബാഗ് മാതൃകയിൽ ശാഹ്ജമാലിൽ തേദ്ദശീയരായ വനിതകൾ പൗരത്വ സമരം നത്തിയതിന് അലീഗഢ് സർവകലാശാലകളിലെ വിദ്യാർഥികൾ അടക്കം 150 പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.
144 പ്രകാരമുള്ള നിരോധനാജ്ഞ ലംഘിച്ചുെവന്ന കുറ്റം ചുമത്തിയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.