അലീഗഢ് വാഴ്സിറ്റിയുടെ പൈതൃകം സംരക്ഷിക്കണം -എം.എസ്.എഫ്
text_fieldsഹൈദരാബാദ്: അലീഗഢ് മുസ്ലിം സർവകലാശാലയുടെ പൈതൃകവും പാരമ്പര്യവും നില നിർത്തണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈദരാബാദിൽ ചേർന്ന ദേശീയ നിർവാഹക സമിതിയാണ് ഇൗ ആവശ്യം ഉന്നയിച്ചത്. ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി അധ്യക്ഷത വഹിച്ചു.
ജിന്ന ഗാന്ധിജിക്കും മറ്റു ദേശീയ നേതാക്കൾക്കുമൊപ്പം രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ വ്യക്തിയാണെന്ന് എം.എസ്.എഫ് പ്രമേയത്തിലൂടെ ഓർമിപ്പിച്ചു. 1938ലാണ് മുഹമ്മദലി ജിന്ന അലീഗഢ് വാഴ്സിറ്റിയുടെ ആജീവനാന്ത മെംബറാകുന്നത്. അങ്ങനെയാണ് മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാന അബുൽ കലാം ആസാദ് തുടങ്ങിയവരുടെ ഛായാചിത്രങ്ങൾക്കൊപ്പം ജിന്നയുടെ ചിത്രവും സ്ഥാനം പിടിച്ചത്.
സംഘ്പരിവാറിെൻറ പാവകളായി പൊലീസും ഭരണകൂടവും മാറരുതെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് ഹർഷദ് സ്വാഗതം പറഞ്ഞു. അഡ്വ. ഫാത്തിമത് തഹ്ലിയ, എൻ.എ. കരീം, പി.വി. അഹമ്മദ് സാജു, സിറാജുദ്ദീൻ നദ്വി, അത്തീബ് ഖാൻ (ഡൽഹി), അൽഅമീൻ (തമിഴ്നാട്), അസീസ് കളത്തൂർ, സെയ്ദലവി ഹൈദരാബാദ്, മൻസൂർ കൊൽക്കത്ത, മുഹമ്മദ് ഫൈസാൻ, ജവാദ് ബാസിൽ (പോണ്ടിച്ചേരി യൂനിവേഴ്സിറ്റി) തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.