അറസ്റ്റിലായവരെ വിട്ടയക്കാത്തത്തിൽ പ്രതിഷേധം: അലിഗഢ് സർവകലാശാല വിദ്യാർഥികൾ റോഡ് ഉപരോധിച്ചു
text_fieldsഅലിഗഢ്: ഞായറാഴ്ച രാവിലെ അലിഗഢ് മുസ്ലിം സർവകലാശാലയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വൈസ് ചാൻസിലർ താരിഖ് മ ൻസൂർ പ്രസംഗിക്കാനെത്തിയപ്പോൾ ‘ഗോ ബാക്ക്’ വിളിച്ച് പ്രതിേഷധിച്ചതിന് അറസ്റ്റിലായ വിദ്യാർഥികളെ വിട്ടയക്കാത് തതിൽ പ്രതിഷേധിച്ച് സർവകലാശാലയിലെ വിദ്യാർഥികൾ അലിഗഡ് പുരാനി ചുങ്കിയിൽ റോഡ് ഉപരോധിച്ചു.
വൈസ് ചാൻസിലർ പ്രസംഗിക്കാൻ ഡയസിൽ വന്നപ്പോൾ ഗോ ബാക്ക് വിളിച്ച മുജ്തബ ഫറാസ്, താഹിർ അസ്മി, സിദ്ധാർത്ഥ് ഗൗട്ട് എന്നീ വിദ്യാർഥികളെ യൂണിവേഴ്‌സിറ്റി പ്രോക്ടേഴ്സ് പിടികൂടി അലിഗഢ് പൊലീസിന് കൈമാറുകയായിരുന്നു. ഇതേതുടർന്ന് മറ്റ് വിദ്യാർഥികൾ പ്രോക്ടർ ഓഫീസ് വളയുകയും അഞ്ച് മണിക്കുള്ളിൽ അറസ്റ്റ് ചെയ്‌തവരെ വിട്ടയച്ചില്ലെങ്കിൽ മജിസ്‌ട്രേറ്റ് ഓഫീസ് ഉപരോധിക്കുമെന്നും അറിയിച്ചിരുന്നു.
അഞ്ച് മണിയായിട്ടും അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കാത്തത്തിൽ പ്രതിഷേധിച്ചാണ് സർവകലാശാലക്ക് പുറത്തുള്ള ചുങ്കി റോഡ് ഉപരോധിച്ചത്. വിദ്യാർഥികളുടെ കടുത്ത പ്രതിഷധത്തിനൊടുവിൽ അറസ്റ്റ് ചെയ്ത രണ്ട് പേരെ വിട്ടയച്ചെങ്കിലും മുഴുവൻ പേരെയും വിട്ടയക്കാതെ പിരിഞ്ഞു പോകില്ലെന്നാണ് വിദ്യാർഥിനികളടക്കമുള്ളവരുടെ നിലപാട്. സ്ഥലത്ത് യു. പി പൊലീസിേൻറയും ആർ.എ.എഫിേൻറയും നേതൃത്വത്തിൽ വൻ സേനാ വിന്യാസം തന്നെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.