Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാഖിൽ 39 ഇന്ത്യക്കാർ...

ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെ​െട്ടന്ന്​ വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെ​െട്ടന്ന്​ വിദേശകാര്യ മന്ത്രി
cancel

ന്യൂഡൽഹി: ഇറാഖിലെ മൂസിലിൽ നിന്ന്​ മൂന്ന്​ വർഷം മുമ്പ്​ ​െഎ.എസ്​ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്​ പാർലമ​​​​​​​​​​െൻറിൽ അറിയിച്ചു. ഇവരിൽ ഭൂരിഭാഗം പേരും തൊഴിലാളികളായിരുന്നു. മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞതായും മൃതദേഹം ഏറ്റുവാങ്ങാൻ കേന്ദ്ര മന്ത്രി വി.കെ സിങ്​ ഇറാഖിലേക്ക്​ പോകുമെന്നും മന്ത്രി പറഞ്ഞു.

തട്ടിക്കൊണ്ടു പോയവരിൽ നിന്നും രക്ഷപ്പെട്ട ഹർജിത്​ മാസിഹ്​ എന്നയാളാണ്​​ ആദ്യം വിവരം നൽകിയത്​. 40 പേരടങ്ങുന്ന സംഘത്തിലെ ഭാക്കിയുള്ളവരെ ജൂൺ 15ന്​ വെടിവെച്ച്​ കൊന്നതായി ഹർജിത്​ വെളിപ്പെടുത്തിയിരുന്നു. മരിച്ചവരിൽ 22 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്​. ഭാക്കിയുള്ളവർ ഹിമാചൽ, ബിഹാർ, പശ്ചിമ ബംഗാൾ സ്വദേശികളായിരുന്നുവെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

കേന്ദ്രസർക്കാർ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്. കൂട്ടശവക്കുഴിയിൽ നിന്നാണ്​ അവരുടെ മൃതദേഹങ്ങൾ ലഭിച്ചതെന്നും കാണായായവരുടെ ബന്ധുക്കളിൽനിന്നു ഡിഎന്‍എ പരിശോധനകൾക്കായി സാംപിൾ ശേഖരിച്ച്​ അത്​ പരിശോധനകൾക്കായി ഇറാഖിലേക്ക്​ അയച്ചിരുന്നുവെന്നും സുഷമാ സ്വരാജ്​ വ്യക്​തമാക്കി.

2014 ജൂണിൽ മൂസിൽ നഗരം ​െഎ.എസ്​ പിടിച്ചെടുത്ത ശേഷമാണ്​ ഇവരെ തട്ടികൊണ്ടുപോയത്​. നഗരം വിടാനൊരുങ്ങവെ ആയിരുന്നു​ തൊഴിലാളികൾ തീവ്രവാദികളുടെ പിടിയിലാകുന്നത്​. ഭീകരരിൽനിന്നു മൂസിൽ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാതായവരുടെ വിവരം തേടി വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങിനെ ഇറാഖിലേക്ക്​ അയച്ചിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ സംഭവത്തിൽ കടുത്ത ദു:ഖം രേഖപ്പെടുത്തി രംഗത്ത്​ വന്നു. തീവ്രവാദികളാൽ കൊല്ലപ്പെട്ടവരിൽ കൂടുതൽ പേർ പഞ്ചാബികളാണ്​ അവർ ജീവനോടെ തിരിച്ചുവരുമെന്ന​ പ്രതീക്ഷിയോടെ കാത്തിരുന്ന കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും അമരീന്ദർ സിങ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqmosulSushma SwarajRajya Sabhamalayalam news39 Indians Dead
News Summary - All 39 Indians Kidnapped in Iraq's Mosul Dead, Sushma Swaraj Tells Rajya Sabha
Next Story