ഗുജറാത്തിൽ 42 ശിവസേന സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം പോയി
text_fieldsമുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പ് റെക്കോർഡ് നഷ്ടവുമായി ശിവസേന. നിയമസഭാ തെരശഞ്ഞടുപ്പിൽ 42 മണ്ഡലങ്ങളിൽ മത്സരിച്ച ശിവസേന സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം നഷ്ടമായി. 42 പേരിൽ 11 പേർക്ക് 1000 ത്തിൽ കൂടുതൽ വോട്ട് ലഭിച്ചിരുന്നു. ശിവസേന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ലിമ്പയാത്തിൽ മത്സരിച്ച സാംറാത്ത് പാട്ടീലിനാണ്. 4,075 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. എല്ലാ സ്ഥാനാർഥികളിൽ നിന്നുമായി സേന നേടിയത് 33,893 വോട്ടുകൾ മാത്രം.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനക്ക് ഇത്തരത്തിലുള്ള തോൽവി ഇതാദ്യമല്ല. 2007 ഗുജറാത്ത് തെരഞ്ഞെടുപ്പിൽ 33 സേനാ സ്ഥാനാർതഥികളും കെട്ടിവെച്ച പണം പോലും ലഭിക്കാത്ത വിധം പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിെല ആകെ വോട്ടിെൻറ ആറിലൊന്ന് ലഭിച്ചില്ലെങ്കിൽ സ്ഥാനാർഥികൾ കെട്ടിവെച്ച പണ നഷ്ടപ്പെടും.
ബി.ജെ.പിയുടെ സഖ്യകക്ഷിയായിരിക്കെ കേന്ദ്രസർക്കാറിനെതിരെയും പാർട്ടിെക്കതിരെയും നിരന്തരം വിമർശനമുന്നയിക്കുന്ന ശിവസേനക്ക് ഗുജറാത്തിൽ സ്വാധീനം ചെലുത്താനായിട്ടില്ല. രണ്ടാഴ്ചയോളമാണ് ശിവസേന ഗുജറാത്തിൽ പ്രചരണം നടത്തിയതെന്നും ബി.ജെ.പിയേയും കോൺഗ്രസിനെയും പോലെ മാസങ്ങളോളം പ്രചരണം നടത്തിയെങ്കിൽ സീറ്റ് നില മെച്ചപ്പെടുത്താമായിരുന്നുവെന്ന് ശിവസേന നേതാവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.