ആധാർ കേസ് ഭരണഘടന ബെഞ്ചിലേക്ക്
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ ആധാർ നിയമനിർമാണത്തെ ചോദ്യം ചെയ്ത പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ആധാറിന്മേലുള്ള വിവാദം പരിശോധിക്കാമെങ്കിലും പാർലമെൻറ് പാസാക്കിയ ഒരു നിയമത്തെ സംസ്ഥാനത്തിന് എങ്ങനെയാണ് ചോദ്യം ചെയ്യാനാകുകയെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു.
ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര നിയമത്തെ സംസ്ഥാനം ചോദ്യം ചെയ്താൽ തിരിച്ച് േകന്ദ്രം സംസ്ഥാന നിയമങ്ങളെ ചോദ്യം ചെയ്യുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി. ഒരു വ്യക്തി വേണമെങ്കിൽ ഹരജി നൽകെട്ട, മുഖ്യമന്ത്രി മമത ബാനർജി വേണമെങ്കിൽ ഹരജി നൽകെട്ട എന്നും കോടതി കൂട്ടിച്ചേർത്തു. ഇതേ തുടർന്ന് ആധാറിനെ ബന്ധിപ്പിക്കാനുള്ള തൊഴിൽ മന്ത്രാലയത്തിെൻറ വിജ്ഞാപനത്തിനെതിരെയുള്ള ഹരജി എന്ന തരത്തിൽ മാറ്റം വരുത്താൻ പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് കോടതി അനുമതി നൽകി.
ആധാർ കേസ് ഭരണഘടന ബെഞ്ചിലേക്ക്
ന്യൂഡൽഹി: ആധാർ കേസിൽ വാദം കേൾക്കാൻ നവംബറിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് ഉണ്ടാക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ആധാർ കേസ് അടുത്ത മാർച്ചിൽ പരിഗണിച്ചാൽ മതിയെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടതിനെ ഹരജിക്കാരുടെ അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യവും ശ്യാം ദിവാനും എതിർത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.