Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഹ്​ലുഖാനെ...

പെഹ്​ലുഖാനെ അടിച്ചുകൊന്ന കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം

text_fields
bookmark_border
പെഹ്​ലുഖാനെ അടിച്ചുകൊന്ന കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം
cancel
ന്യൂ​ഡ​ൽ​ഹി: പ​ശു​വി​​െൻറ പേ​രി​ൽ ഗോ​ര​ക്ഷ​ക​ഗു​ണ്ട​ക​ൾ പെ​ഹ്​​ലു​ഖാ​നെ അ​ടി​ച്ചു​കൊ​ന്ന ​കേ​സി​ൽ അ​വ​ശേ​ഷി​ച്ച ര​ണ്ടു​പേ​ർ​ക്കും രാ​ജ​സ്​​ഥാ​ൻ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സി​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത ഏ​ഴു​പേ​രി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ നേ​ര​ത്തേ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ ദ​യാ​ന​ന്ദ്​ (47), യോ​ഗേ​ഷ്​ കു​മാ​ർ(30) എ​ന്നി​വ​ർ​ക്കാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. 

ഏ​പ്രി​ൽ ഒ​ന്നി​ന്​ രാ​ജ​സ്​​ഥാ​നി​ലെ അ​ൽ​വാ​റി​ൽ വെ​ച്ചാ​യി​രു​ന്നു ​ത​​െൻറ ഫാ​മി​ലേ​ക്ക്​ പ​ശു​ക്ക​ളെ വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഹ​രി​യാ​ന​യി​ലെ നൂ​ഹ്​ സ്വ​ദേ​ശി​യാ​യ പെ​ഹ്​​ലു​ഖാ​നും ക​ൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്കും നേ​രെ ഗോ ​ര​ക്ഷ​ക​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച്​ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ്​ പെ​ഹ്​​ലു​ഖാ​ൻ മ​രി​ച്ചു.  ആ​ക്ര​മി​ച്ച​വ​രി​ൽ നേ​രി​ട്ട്​ അ​റി​യാ​വു​ന്ന പ്ര​തി​ക​ളെ​ക്കു​റി​ച്ച്​ പൊ​ലീ​സി​ന്​ അ​ദ്ദേ​ഹം മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ​പെ​ഹ്​​ലു​ഖാ​​െൻറ മ​ര​ണ​മൊ​ഴി​യി​ലും ദൃ​ക്​​സാ​ക്ഷി​യാ​യ മ​ക​​െൻറ മൊ​ഴി​യി​ലും പ​രാ​മ​ർ​ശി​ച്ച ആ​റു​പേ​രെ കേ​സി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി സെ​പ്​​റ്റം​ബ​ർ 14ന്​ ​ബി.​ജെ.​പി​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. 

മൊ​ഴി​യി​ൽ വ്യ​ക്​​ത​മാ​ക്കി​യ ഹു​കൂം ച​ന്ദ്, ന​വീ​ൻ ശ​ർ​മ, രാ​ഹു​ൽ സൈ​നി, സു​ധീ​ർ, ഒാം ​​പ്ര​കാ​ശ്, ജ​ഗ്​​മ​ൽ യാ​ദ​വ്​ എ​ന്നി​വ​രെ​യാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി ര​ക്ഷി​ച്ച​ത്. ഏ​താ​നും പൊ​ലീ​സു​കാ​രു​െ​ട​യും ഗോ ​ശാ​ല ന​ട​ത്തി​പ്പു​കാ​ര​​​െൻറ​യും മൊ​ഴി ആ​ധാ​ര​മാ​ക്കി​യാ​ണ്​ പ്ര​തി​ക​ൾ​ക്ക്​ ക്ലീ​ൻ​ചീ​റ്റ്​ ന​ൽ​കാ​ൻ കാ​ര​ണം സ​മ​ർ​പ്പി​ച്ച​ത്. ആ​ൽ​വാ​ർ പൊ​ലീ​സാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ കേ​സ്​ അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ​തു​ട​ർ​ന്ന്​ കേ​സ്​ പി​ന്നീ​ട്​ ബി.​ജെ.​പി സ​ർ​ക്കാ​ർ​ സി.​ബി.​സി.​െ​എ.​ഡി​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newsmalayalam newsPehlu Khan lynching case
News Summary - All accused in the Pehlu Khan lynching case are out on bail -Kerala news
Next Story