ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സി.സി.ടി.വികൾ പ്രവർത്തന രഹിതമാക്കി: അപോളോ ചെയർമാൻ
text_fieldsെചന്നൈ: ജയലളിതയെ അപോളോ ആശുപത്രിയിലെത്തിച്ചപ്പോൾ എല്ലാ സി.സി.ടി.വി കാമറകളും പ്രവർത്തന രഹിതമാക്കിയിരുന്നതായി അപോേളാ ആശുപത്രി ചെയർമാൻ പ്രതാപ് റെഡ്ഡി. 24 പേരെ കിടത്താവുന്ന െഎ.സി.യുവിൽ ജയലളിതയെ മാത്രമാണ് പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 2016 ഡിസംബർ അഞ്ചിന് ഹൃദയാഘാതത്തെ തുടർന്ന് ജയലളിത മരിച്ചെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ. അറുമുഖം സ്വാമി കമീഷന് എല്ലാ രേഖകളും കൈമാറിയിരുന്നതായും റെഡ്ഡി മാധ്യമങ്ങേളാട് വെളിപ്പെടുത്തി.
സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ടേയെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു റെഡ്ഡിയുടെ പ്രതികരണം. ചികിത്സയുടെ ആദ്യ ദിവസം തന്നെ സി.സി.ടി.വികളെല്ലാം ഒാഫാക്കിയിരുന്നു. ജയലളിതയെ ആരും കാണാൻ പാടില്ലെന്നായിരുന്നു അവരുടെ തീരുമാനം. എല്ലാ രോഗികളെയും െഎ.സി.യുവിൽ നിന്നും മാറ്റി. െഎ.സി.യുവിലേക്കുള്ള പ്രവേശനവും നിരോധിച്ചു. അതിഥികൾക്കും പ്രേവശനം നൽകിയില്ല. പൊതുവേ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് വളരെ കുറച്ച് സമയം മാത്രമേ െഎ.സി.യുവിലുള്ള രോഗികളെ കാണാൻ അനുവദിക്കാറുള്ളൂ. ജയലളിതയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായതോടെ ആരെയും അകത്ത് പ്രവേശിപ്പിച്ചില്ലെന്നും പ്രതാപ് റെഡ്ഡി വ്യക്തമാക്കി.
വാർഡ് ബോയ്സ് മുതൽ നഴ്സുമാരും ഡോക്ടർമാരും ജയലളിതയെ വളരെ നന്നായി നോക്കിയിരുന്നു. വിദേശത്ത് നിന്നുള്ള അതിവിദഗ്ധരായ ഡോക്ടർമാർ വേറെയുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെടുമെന്ന ഉറച്ച വിശ്വാസം അപ്പോഴുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. അന്വേഷണ കമീഷന് മുമ്പാകെ എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാറാണ്. എല്ലാം റിപ്പോർട്ടുകളും നൽകിയിട്ടുണ്ടെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും സാക്ഷിയായിരുന്നുവെന്നും അപോളോ ചെയർമാൻ വ്യക്തമാക്കി.
2016 സെപ്റ്റംബർ 22ന് ശുചിമുറിയിൽ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല എന്ന് ശശികല ഇന്നലെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നു ജയ വളരെ സമ്മർദത്തിലായിരുന്നുവെന്നും ശശികല വ്യക്തമാക്കി. ഇൗ വെളിപ്പെടുത്തലിനു പിന്നാലെയാണ് അപ്പോളോ ചെയർമാെൻറ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.