ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു
text_fieldsന്യുഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നു. മെട്രോ സർവീസുകൾ പുനരാരംഭിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അറിയിച്ചു.
Security Update
— Delhi Metro Rail Corporation (@OfficialDMRC) December 21, 2019
Entry & exit gates at all stations have been opened.
Normal services have resumed in all stations.
മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലേയും പ്രവേശന ഗേറ്റും പുറത്തു കടക്കാനുള്ള ഗേറ്റും തുറന്നതായി ഡി.എം.ആർ.സി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. 14 െമട്രോ സ്റ്റേഷനുകളാണ് ഡൽഹിയിൽ അടച്ചിട്ടിരുന്നത്.
രാജീവ് ചൗക്ക്, കാശ്മെറെ ഗേറ്റ്, സെൻട്രൽ സെക്രട്ടറിയേറ്റ്, ജൻപഥ്, മാണ്ഡി ഹൗസ്, പ്രഗധി മൈതാൻ, ഖാൻ മാർക്കറ്റ്, ദിൽഷാദ് ഗാർഡൻ, ശിവ് വിഹാർ, ജോഹ്രി എൻക്ലേവ് എന്നിവയുടെ ഗേറ്റുകൾ കഴിഞ്ഞ വെള്ളിയാഴ്ച സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരം അടച്ചിട്ടിരുന്നു.
ജമാ മസ്ജിദ്, ഡൽഹി ഗേറ്റ്, ജഫ്രാബാദ്, മൗജ്പൂർ-ബാബർപൂർ, ജാമിഅ മില്ലിയ ഇസ്ലാമിയ മെട്രോ സ്റ്റേഷനുകളും അടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.