തമിഴ്നാടിെൻറ വികാരം മനസിലാക്കുന്നു –മോദി
text_fieldsന്യൂഡൽഹി: തമിഴ്നാടിെൻറ വികാരം മനസിലാക്കുന്നുവെന്നും അത് പൂർത്തീകരിക്കാൻ സർക്കാർ പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാടിെൻറ സമ്പന്നമായ പാരമ്പര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. തമിഴരുടെ പാരമ്പര്യം സംരക്ഷിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ജെല്ലിക്കെട്ടിനുവേണ്ടി തമിഴ് ജനത പ്രക്ഷോഭം ശക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും മുൻ നിലപാട് മാറ്റിയിരുന്നു. ജെല്ലിക്കെട്ട് നിരോധനം ഇല്ലാതാക്കാന്‍ തമിഴ്നാട് തയാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിയമ, വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാറിനുതന്നെ അയച്ചു.
Central Government is fully committed to the progress of Tamil Nadu & will always work to ensure the state scales new avenues of progress.
— Narendra Modi (@narendramodi) January 21, 2017
We are very proud of the rich culture of Tamil Nadu. All efforts are being made to fulfil the cultural aspirations of Tamil people.
— Narendra Modi (@narendramodi) January 21, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.