ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കണം; യെദിയൂരപ്പ സർക്കാറിൻെറ ഭാവി ഇന്നറിയാം
text_fieldsബംഗളൂരു /ന്യൂഡൽഹി: സർക്കാർ രൂപവത്കരണം സംബന്ധിച്ച തർക്കം സുപ്രീംകോടതി കയറിയ കർണാടകയിൽ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റു. എന്നാൽ, മുഖ്യമന്ത്രി പദത്തിൽ അദ്ദേഹത്തിെൻറ നില തുലാസിലാണ്. കർണാടക ഗവർണർ വാജുഭായ് വാലയുടെ ക്ഷണം സ്വീകരിച്ച് വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം അവകാശപ്പെട്ട് യെദിയൂരപ്പ ഗവർണർക്ക് നൽകിയ കത്ത് വെള്ളിയാഴ്ച രാവിലെ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടതാണ് അദ്ദേഹത്തിെൻറ ഭാവി ചോദ്യചിഹ്നത്തിലാക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമുതൽ സുപ്രീം കോടതിയിൽ നടന്ന മൂന്നരമണിക്കൂർ നീണ്ട നാടകീയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സുപ്രീംകോടതി അനുമതി നൽകിയത്. സത്യപ്രതിജ്ഞ ചെയ്താലും മുഖ്യമന്ത്രി സ്ഥാനം, േകസിലെ തുടർന്നുവരുന്ന ഉത്തരവുകളെ ആശ്രയിച്ചിരിക്കുമെന്ന് കോടതി കൂട്ടിച്ചേർത്തു. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം ഗവർണർ അനുവദിച്ചതെന്തിനാണെന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കുേമ്പാൾ പരിശോധിക്കുമെന്നും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹരജി വെള്ളിയാഴ്ച രാവിലെ 10.30നാണ് വീണ്ടും പരിഗണിക്കുന്നത്. അതിന് മുമ്പായി കത്തുകൾ ഹാജരാക്കണമെന്നാണ് ബെഞ്ചിെൻറ ആവശ്യം.
അതേസമയം, പത്തുമിനിറ്റിൽ താഴെ മാത്രം നീണ്ട സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞയുടൻ വിധാൻസൗധയിലെത്തി മുഖ്യമന്ത്രിപദമേറ്റെടുത്ത യെദിയൂരപ്പ മണിക്കൂറുകൾക്കകം ബി.ജെ.പിയുടെ തിരക്കഥ നടപ്പാക്കിത്തുടങ്ങി. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് തടയിടാൻ കോൺഗ്രസും ജെ.ഡി.എസും തങ്ങളുടെ എം.എൽ.എമാരെ പാർപ്പിച്ച ബിഡദിയിലെ ഇൗഗ്ൾടൺ റിസോർട്ടിന് നൽകിയ പൊലീസ് സുരക്ഷ പിൻവലിച്ചു. ഇതോടെ, സുരക്ഷ പരിഗണിച്ച് എം.എൽ.എമാരെ കേരളത്തിലേക്ക് മാറ്റാൻ കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾ ചേർന്ന് തീരുമാനിച്ചു.
വലയെറിഞ്ഞ് ബി.ജെ.പി
ബംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ അധികാരമേറ്റെടുത്തതോടെ ഏതുവിധേനയും ഭരണം നിലനിർത്താൻ കിണഞ്ഞുപരിശ്രമിച്ച് ബി.ജെ.പി. 2008ൽ ബി.ജെ.പിയെ കർണാടകയിൽ അധികാരത്തിലെത്തിച്ച ‘ഒാപറേഷൻ താമര’ക്ക് നേതൃത്വം നൽകിയ ബെള്ളാരി സഹോദരങ്ങൾ തന്നെയാണ് ഇത്തവണയും എതിർചേരിയിൽനിന്ന് എം.എൽ.എമാരെ വീഴ്ത്താൻ നേതൃത്വം നൽകുന്നത്.
കേന്ദ്ര സർക്കാർ ഒൗദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് തങ്ങളുടെ എം.എൽ.എമാരെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണെന്ന് കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കളും വ്യാഴാഴ്ച ആരോപണമുന്നയിച്ചിരുന്നു. രണ്ടു കോൺഗ്രസ് എം.എൽ.എമാർ ഇതിനകം ബി.ജെ.പി പാളയത്തിലെത്തിയതായാണ് വിവരം. ബെള്ളാരി വിജയനഗർ എം.എൽ.എ ആനന്ദ്സിങ്, റായ്ച്ചൂരിലെ മാസ്കി എം.എൽ.എ പ്രതാപ് ഗൗഡ പാട്ടീൽ എന്നിവരെയാണ് ബി.ജെ.പി വരുതിയിലാക്കിയത്.
മുൻ ബി.ജെ.പി എം.എൽ.എയും റെഡ്ഡി സഹോദരന്മാരുടെ അനുയായിയുമായിരുന്ന ആനന്ദ്സിങ് ഇത്തവണ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചു ജയിച്ചത്. ആദായ നികുതി വകുപ്പ് റെയ്ഡിെൻറ പേരിൽ ഭീഷണിപ്പെടുത്തിയതായും ആനന്ദ്സിങ് ഇൗ വിവരം മറ്റൊരു കോൺഗ്രസ് എം.എൽ.എയെ അറിയിച്ചെന്നും കുമാരസ്വാമി വ്യാഴാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.