Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mamata Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightഭബാനിപൂരിലേക്ക്​...

ഭബാനിപൂരിലേക്ക്​ കണ്ണുംനട്ട്​; ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ വോ​ട്ടെണ്ണൽ തുടങ്ങി

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഭബാനിപൂർ ഉൾപ്പെടെ മൂന്ന്​ മണ്ഡലങ്ങളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോ​ട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടുമണിക്കാണ്​ വോ​ട്ടെണ്ണൽ ആരംഭിച്ചത്​.

മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന മണ്ഡലമാണ്​ ഭബാനിപൂർ. ബി.ജെ.പിയുടെ പ്രിയങ്ക തി​ബ്രേവാളാണ്​ എതിർ സ്​ഥാനാർഥി. സി.പി.എമ്മിന്‍റെ ശ്രീജിബ്​ ബിശ്വാസും മത്സര രംഗത്തുണ്ട്​. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടതിനെ തുടർന്നാണ്​ മമത സ്വന്തം മണ്ഡലമായ ഭബാനിപൂരിൽനിന്ന്​ ജനവിധി തേടിയത്​. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ മ​ന്ത്രിസ്​ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം.

21 ഘട്ടങ്ങളാണ്​ വോ​ട്ടെണ്ണൽ. തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ സുരക്ഷ കർശനമാക്കി. തെരഞ്ഞെടുപ്പിന്​ ശേഷം സംസ്​ഥാനത്ത്​ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങൾ കണക്കിലെടുത്താണ്​ തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏ​ർപ്പെടുത്തുകയും 24 കമ്പനി കേന്ദ്ര സേനയെയും ഭവാനിപൂരിൽ വിന്യസിക്കുകയും ചെയ്​തു.

ഭബാനിപൂരിന്​ പുറമെ സംസർഗഞ്ച്​, ജാൻഗിപുർ എന്നിവിടങ്ങളിലുമാണ്​ വോ​ട്ടെടുപ്പ്​ നടന്നത്​. 57 ശതമാനമാണ്​ ഭബാനിപൂരിലെ വോട്ടിങ്​ ശതമാനം. സംസർഗഞ്ചിൽ 79ഉം ജാൻഗിപുരിൽ 77 ​ശതമാനം പേരും വോട്ട്​ രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressBhabanipurBJPBengal Bypoll
News Summary - all eyes on Bhabanipur Bengal Bypoll Counting Started
Next Story