രാഷ്ട്രപതി: വോെട്ടണ്ണൽ ഇന്ന്
text_fieldsന്യൂഡൽഹി: ജയം ആർക്കെന്ന് ഇതിനകം ഉറപ്പായിക്കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ വ്യാഴാഴ്ച. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മേൽക്കൈയുള്ള തെരഞ്ഞെടുപ്പിൽ 17 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയോടെ മീര കുമാറിനെ സ്ഥാനാർഥിയാക്കി നല്ല മത്സരത്തിന് വഴി തുറക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് പ്രതിപക്ഷം. വൈകീട്ട് അഞ്ചുമണിയോടെ ഒൗദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും.
ലോക്സഭ സെക്രട്ടറി ജനറൽ അനൂപ് മിശ്രയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിെൻറ റിേട്ടണിങ് ഒാഫിസർ. രാവിലെ 11ന് പാർലമെൻറ് മന്ദിരത്തിൽ വോെട്ടണ്ണൽ തുടങ്ങും. പാർലമെൻറിലെ ബാലറ്റ് പെട്ടിയാണ് ആദ്യം തുറക്കുന്നത്. അതിനുശേഷം സംസ്ഥാനങ്ങളിൽനിന്നുള്ള ബാലറ്റ് പെട്ടികൾ ഒാരോന്നായി അക്ഷരമാല ക്രമത്തിൽ എണ്ണിത്തുടങ്ങും. നാലു പ്രത്യേക മേശകളിലാണ് വോെട്ടണ്ണൽ. എട്ടു റൗണ്ട് വോെട്ടണ്ണൽ ഉണ്ടാവും.
രാജ്യത്തിെൻറ പുതിയ പ്രഥമ പൗരനെ തെരഞ്ഞെടുക്കുന്ന വോെട്ടടുപ്പിൽ 99 ശതമാനം സമ്മതിദായകർ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.