Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമരം...

സമരം രാജ്യവ്യാപകമാക്കും; ഡിസംബർ 14ന്​ കർഷക നേതാക്കളുടെ നിരാഹാരം

text_fields
bookmark_border
farmers protest, kisan sabha agaisnt minster dhanves statement
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരായ സമരം കർഷകർ കൂടുതൽ ശക്​തമാക്കുന്നു. ഇതിൻെറ ഭാഗമായി ഡിസംബർ 14ന്​ സിംഘു അതിർത്തിയിൽ കർഷക സമരനേതാക്കൾ നിരാഹാരമിരിക്കും. സർക്കാറുമായി ചർച്ചക്ക്​ തയാറാണ്​. എന്നാൽ, അതിന്​ മുമ്പ്​ മൂന്ന്​ കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന്​ കർഷക സമരനേതാക്കൾ ആവശ്യപ്പെട്ടു.

ഡിസംബർ 14ന്​ കർഷക സമരനേതാക്കൾ നിരാഹാരമിരിക്കും. മൂന്ന്​ നിയമങ്ങളും സർക്കാർ പിൻവലിക്കണം. നിയമങ്ങളിലെ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന്​ സംയുക്​ത കിസാൻ അന്ദോളൻ സമിതി നേതാവ്​ കമൽ പ്രീത്​ സിങ്​ പന്നു പറഞ്ഞു. പ്രതിഷേധത്തെ തകർക്കാനാണ്​ കേന്ദ്രസർക്കാർ ശ്രമം. ഇത്​ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്​ച ട്രാക്​ടർ ജാഥ നടത്തുമെന്നും കർഷകർ അറിയിച്ചിട്ടുണ്ട്​. നാളെ രാവിലെ ജാഥ തുടങ്ങും. ഞായറാഴ്​ചയോടെ ജയ്​പൂർ-ഡൽഹി അതിർത്തിയിൽ ട്രാക്ടറുകളെത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി. വരും ദിവസങ്ങളിൽ രാജ്യത്തിൻെറ മറ്റ്​ ഭാഗങ്ങളിൽ നിന്നുള്ള കർഷകരും സമരത്തിൻെറ ഭാഗമാവും. കഴിഞ്ഞ 17 ദിവസമായി ഡൽഹിയിലെ അതിർത്തികളിൽ കർഷകർ സമരത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dilli Chalo
News Summary - All farmers’ leaders to go on hunger strike on Dec 14 at Delhi’s Singhu border, says union member
Next Story