തിങ്കളാഴ്ച ഡോക്ടർമാരുടെ രാജ്യ വ്യാപക പണിമുടക്ക്
text_fieldsന്യൂഡൽഹി: കൊൽക്കത്തയിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക് ക് നടത്തുമെന്ന് ഐ.എം.എ. 3.5 ലക്ഷം ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുമെന്നും ഐ.എം.എ അറിയിച്ചു. സുരക്ഷ നൽകണമെന്ന് മാത്രമാണ് ഡോക്ടർമാർ അധികാരികളോട് ആവശ്യപ്പെടുന്നതെന്നും സംഘടനയുടെ ഭാരവാഹികൾ വ്യക്തമാക്കി.
ചൊവ്വാഴ ്ച കൊൽക്കത്ത എൻ.ആർ.എസ് മെഡിക്കൽ കോളജിൽ രണ്ടു ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആൾക്കൂട്ടം ആശുപത്രിയിൽ ഇരച്ചെത്തി ഡോക്ടർമാരെ മർദ്ദിക്കുകയുമായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് ഡ്യൂട്ടിയിൽ എത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡോക്ടർമാർക്ക് അന്ത്യശാസനം നൽകിയിരുന്നു. സമരത്തിന് പിന്നിൽ ബി.ജെ.പിയാണെന്നാണ് മമത ആരോപിച്ചത്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനിച്ചത്.
സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ വിവിധ കോണുകളിൽനിന്ന് ഡോക്ടർമാർക്ക് പിന്തുണ വർധിക്കുകയാണ്. മുംബൈ, പട്ന, ഹൈദരാബാദ്, ജയ്പൂർ അടക്കം പല നഗരങ്ങളിലേയും ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കിന് ഐക്യദാർഢ്യവുമായി ഒത്തുചേർന്നു. ഐക്യദാർഢ്യം പ്രഖാപിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധ പ്രകടനങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.