വ്യക്തിനിയമ ബോർഡ് പുനഃപരിശോധന ഹരജിക്ക്
text_fieldsന്യൂഡൽഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിെക്കതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനി യമ ബോർഡ് പുനഃപരിശോധന ഹരജി നൽകാനൊരുങ്ങുന്നു. വിധിയിലെ വൈരുധ്യങ്ങളും വസ്തു താവിരുദ്ധ പരാമർശങ്ങളും ചൂണ്ടിക്കാട്ടി പുനഃപരിശോധന ഹരജിയുമായി മുന്നോട്ടു പോ കാമെന്ന വിലയിരുത്തലിലാണ് വ്യക്തിനിയമ ബോർഡ്.
പുനഃപരിശോധന ഹരജി സമർപ്പിക്കില്ലെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ നിയോഗിച്ച സംസ്ഥാന സുന്നി വഖഫ് ബോർഡ് ചെയർമാൻ ആവർത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തിലാണ് വ്യക്തി നിയമ ബോർഡിെൻറ നീക്കം. വഖഫ് ബോർഡ് അഭിഭാഷകനായിരുന്ന രാജീവ് ധവാനുമായി വ്യക്തി നിയമ ബോർഡ് ഇതുസംബന്ധിച്ച് ചർച്ച നടത്തി. മുസ്ലിം ഭാഗത്തുനിന്ന് ആരും അപ്പീലിന് പോകാതിരിക്കാൻ കേന്ദ്ര സർക്കാറും ഹിന്ദു നേതാക്കളും ആഗ്രഹിക്കുന്നുണ്ട്. ബി.ജെ.പിയെ പിന്തുണക്കുന്ന ഏതാനും ശിയ, സുന്നി നേതാക്കളും ഇക്കാര്യത്തിൽ സർക്കാറിെനാപ്പമുണ്ട്. അതിനാൽ, സ്വന്തം നിലക്ക് അപ്പീൽ നൽകാനുള്ള സാധ്യതയാണ് രാജീവ് ധവാനുമായുള്ള ചർച്ചയിൽ വ്യക്തിനിയമ ബോർഡ് നേതാക്കൾ ആരാഞ്ഞത്.
ഹരജി നൽകുന്ന കാര്യം തത്ത്വത്തിൽ അംഗീകരിച്ചുവെന്ന് ബോർഡ് നേതാവ് പറഞ്ഞു. നിർമോഹി അഖാഡയും പുനഃപരിശോധന ഹരജിക്ക് പോകുമെന്ന റിപ്പോർട്ട് വന്നിരുന്നുവെങ്കിലും ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പള്ളി നിർമിക്കാൻ സുപ്രീംകോടതി നിർദേശിച്ച അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്യാൻ സുന്നി വഖഫ് ബോർഡ് ജനറൽ ബോഡി വിളിക്കുമെന്ന് ചെയർമാൻ സഫർ ഫാറൂഖി പറഞ്ഞു. ഭൂമി ഏറ്റെടുക്കണമെന്നും ഏറ്റെടുക്കരുതെന്നും രണ്ടഭിപ്രായമുണ്ടെന്ന് സഫർ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.