ആരോഗ്യ മേഖലയിൽ അഖിലേന്ത്യ സർവിസ് േകഡർ രൂപവത്കരിക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: െഎ.എ.എസ്, െഎ.പി.എസ് മാതൃകയിൽ ആരോഗ്യമേഖലയിൽ അഖിലേന്ത്യ മെഡിക്കൽ സർവിസ് കേഡർ രൂപവത്കരിക്കാൻ കേന്ദ്ര സർക്കാർ. 56 വർഷങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ നിയോഗിച്ച ഒരു കമ്മിറ്റി സമർപ്പിച്ച ശിപാർശയുടെ ചുവടുപിടിച്ചാണ് മെഡിക്കൽ സർവിസ് കേഡർ രൂപവത്കരിക്കാൻ നീക്കം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകളുടെ അഭിപ്രായം അറിയാൻ ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഭരണഘടനയിൽ ആരോഗ്യത്തെ സംസ്ഥാന വിഷയത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒാൾ ഇന്ത്യ സർവിസ് ആക്ട് 1951 ന് കീഴിലെ െഎ.എ.എസ്, െഎ.പി.എസ് പോലെ രാജ്യത്തൊട്ടാകെ പ്രഫഷനൽ ഡോക്ടർമാരുടെ ഒരു ചട്ടക്കൂട് ഉണ്ടാക്കുന്നതിനായി ഒാൾ ഇന്ത്യ മെഡിക്കൽ സർവിസ് രൂപവത്കരിക്കുന്നത് കുറച്ച് നാളുകളായി സർക്കാറിെൻറ സജീവ പരിഗണനയിലായിരുന്നുവെന്ന് ജൂൺ ഒമ്പതിന് അയച്ച കത്തിൽ കേന്ദ്ര സെക്രട്ടറി പറയുന്നു. ആരോഗ്യം എന്നത് ഒരു സംസ്ഥാന വിഷയമാണെന്നതും ആരോഗ്യ വിദഗ്ധരുടെ പ്രധാന ആവശ്യം സംസ്ഥാനതലത്തിലാണ് വേണ്ടതെന്നും കണക്കിലെടുത്ത് ഇൗ വിഷയത്തിൽ സംസ്ഥാന സർക്കാറുകളുടെ വീക്ഷണം അറിയണമെന്ന് തീരുമാനിച്ചു. പുതുതായി രൂപവത്കരിക്കുന്ന മെഡിക്കൽ സർവിസ് കേഡർ സംസ്ഥാനങ്ങളും കേന്ദ്ര ആരോഗ്യ സർവിസും തമ്മിലുള്ള അകലം കുറക്കാൻ സഹായിക്കുമെന്നും കത്ത് പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എ ഗ്രൂപ് സർവിസിൽ പെടുന്നതാണ് കേന്ദ്ര ആരോഗ്യ വിഭാഗം. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണപരവും സാേങ്കതികപരവുമായ നേതൃഗുണങ്ങളെ മെച്ചപ്പെടുത്താൻ പുതിയ കേഡർ രൂപവത്കരിക്കുന്നത് സഹായകമാവുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.
നിലവിൽ െഎ.എ.എസ് കേഡറിലുള്ള ഉദ്യോഗസ്ഥരാണ് ആരോഗ്യ സെക്രട്ടറിമാരായി സംസ്ഥാനങ്ങളിൽ നിയമിതരാവുന്നത്. എന്നാൽ, മെഡിക്കൽ സർവിസ് കേഡറിന് കീഴിൽ കേന്ദ്ര സർവിസിലുള്ളവർ സംസ്ഥാന ആരോഗ്യ മേഖലയിൽ കടന്നുവരുന്നതിനോട് ഇൗ സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെ സംഘടനകൾ അടക്കമുള്ളവയുടെ പ്രതികരണം നിർണായകമാവും. ഇപ്പോൾതന്നെ നാഷനൽ ഹെൽത്ത് മിഷൻ, രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന, നാഷനൽ ഹെൽത്ത് ഇൻഷുറൻസ് സ്കീം എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ സംസ്ഥാനങ്ങളുടെ ആരോഗ്യമേഖലയിൽ കേന്ദ്രം ഇടപെടുന്നുണ്ട്. എൻ.ആർ.എച്ച്.എം നടപ്പാക്കിയപ്പോൾ തുടക്കത്തിൽ കേരളത്തിലെ ഡോക്ടർമാരുടെ സംഘടന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഹെൽത്ത് സർവേ ആൻഡ് പ്ലാനിങ് കമ്മിറ്റി അഥവാ മുദലിയാർ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സമിതിയാണ് 1961ൽ കേന്ദ്ര ആരോഗ്യ കേഡർ സർവിസ് രൂപവത്കരിക്കാൻ ശിപാർശ ചെയ്തത്. ഇതു പ്രകാരം കേന്ദ്ര, സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പിെലയും മന്ത്രാലയത്തിലെയും ഉയർന്ന പദവികൾ ഇൗ കേഡറിനായി നീക്കിവെക്കും. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യൻ മെഡിക്കൽ സർവിസ് എന്ന പേരിൽ ഒരു കേഡർ നിലവിലുണ്ടായിരുന്നുവെങ്കിലും 1947 ആഗസ്റ്റിൽ അത് നിർത്തലാക്കി. 2005 ൽ നാഷനൽ കമീഷൻ ഒാൺ മാേക്രാ ഇക്കേണാമിക്സ് ആൻഡ് ഹെൽത്തും പൊതു ആരോഗ്യ സർവിസ് രൂപവത്കരിക്കണമെന്ന് ശിപാർശ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.