ഇവിടെ എല്ലാം ശരിയല്ല; പാർട്ടിയിൽ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജെ.പി നദ്ദക്ക് കത്തയച്ച് ബി.ജെ.പി നേതാവ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പിയിൽ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജെ.പി നദ്ദക്ക് കത്തയച്ച് ബംഗാൾ ബി.ജെ.പി ജനറൽ സെക്രട്ടറി സയന്തൻ ബസു. സമൂഹമാധ്യമങ്ങളിൽ മാത്രമാണ് പാർട്ടി സജീവമെന്നും തൃണമൂൽ കോൺഗ്രസിനെതിരെയുള്ള ജനവികാരം മുതലാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2019ലും 2021ലും തൃണമൂലിൽ നിന്നും ബി.ജെ.പിയിൽ ചേർന്നവർക്ക് സുരക്ഷിതമായ സീറ്റുകൾ നൽകിയെന്നും ബി.ജെ.പിയുടെ സജീവ പ്രവർത്തകരായിരുന്നവരെ അവഗണിച്ചു എന്നും കത്തിൽ പറയുന്നു. ഇ.ഡിയുടെയും സി.ബി.ഐയുടെയും നടപടി ഒഴിവാക്കാൻ കൂടുതൽ നേതാക്കൾ ബി.ജെ.പിയിലേക്ക് വരുമെന്നാണ് പൊതുധാരണയെന്നും കത്തിലുണ്ട്.
2023ൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ കോർ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സയന്തൻ ബസു ബി.ജെ.പി ദേശീയ അധ്യക്ഷന് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.