Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാ തോൽവികളും...

എല്ലാ തോൽവികളും പരാജയമല്ല -മമത

text_fields
bookmark_border
Mamata
cancel

കൊൽക്കത്ത: എല്ലാ തോൽവികളും പരാജയമല്ലെന്ന്​ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക്​സഭാ തെരഞ്ഞെടുപ്പ ിൽ ഇന്ത്യയിൽ ബംഗാൾ ഉൾപ്പെടെയുള്ള സംസ്​ഥാനങ്ങളിൽ ബി.ജെ.പി നേടിയ വൻ വിജയത്തോട്​ പ്രതികരിക്കുകയായിരുന്നു അ​വർ.

വിജയികൾക്ക്​ അഭിനന്ദനങ്ങൾ, എന്നാൽ എല്ലാ തോൽവികളും പരാജയമല്ല. - മമത പറഞ്ഞു. 42 ലോക്​സഭാ മണ്ഡലങ്ങളാണ്​ പശ്​ചിമ ബംഗാളിലുള്ളത്​. ബി.ജെ.പിയെ സംസ്​ഥാനത്തു നിന്ന്​ തുരത്താൻ ശക്​തമായ പോരാട്ടമാണ്​ മമത നടത്തിയത്​. എന്നിട്ടും 23 സീറ്റുകൾ മാത്രമാണ്​ തൃണമൂൽ കോൺഗ്രസിന്​ നേടാനായത്​. 17 സീറ്റുകളുമായി ബി.ജെ.പി തൊട്ടു പിറകിൽ തന്നെയുണ്ട്​.

ബി.ജെ.പിയുടെ ഈ വിജയത്തെ കുറിച്ച്​ ചർച്ച നടത്താനുണ്ട്​. അതിനു ശേഷം ഞങ്ങൾക്ക്​ പറയാനുള്ളത്​ വ്യക്​തമാക്കും. വോ​ട്ടെണ്ണല​ും വിവിപാറ്റ്​ ഒത്തുനോക്കലും പൂർത്തിയാക​ട്ടെ എന്നും മമത പറഞ്ഞു.

കഴിഞ്ഞ തവണ തൃണമൂൽ 34 സീറ്റുകൾ നേടിയിരുന്നു. ബി.ജെ.പിക്ക്​ രണ്ടു സീറ്റുകൾ മാത്രമാണ്​ ലഭിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalMamatamalayalam newsLok Sabha Electon 2019
News Summary - All Losers Are Not Losers": Mamata Banerjee -India News
Next Story