'തെറ്റിനെ മഹത്വവത്ക്കരിക്കരുത്'; ആര്യൻ ഖാന് ബോളിവുഡ് നൽകുന്ന പിന്തുണയിൽ രോഷം പൂണ്ട് കങ്കണ
text_fieldsമുംബൈ: ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലായ ആര്യന്‍ ഖാന് പിന്തുണയുമായി എത്തിയ ബോളിവുഡ് സിനിമാ താരങ്ങള്‍ക്കെതിരെ നടി കങ്കണ റണാവത്ത്. ആര്യനെ പിന്തുണച്ചുകൊണ്ട് തുറന്ന കത്തെഴുതി നടന്‍ ഋത്വിക് റോഷന്‍ രംഗത്ത് വന്നതിന്‍റെ തൊട്ടു പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.
"എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്. ഓരോരുത്തരുടേയും കർമങ്ങൾ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കട്ടെ. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ."
"ദുര്‍ബലനായ ഒരാളെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ആര്യൻ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കുറ്റവാളികൽ പിന്തുണക്കുന്നു" എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴികാട്ടികളാണെന്നും അതിനെ സ്വീകരിക്കണമെന്നും പറഞ്ഞായിരുന്നു ഋത്വിക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആര്യന് കത്ത് എഴുതിയത്. ഋത്വിക് റോഷനെ കൂടാതെ സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരും ആര്യന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സല്‍മാന്‍ഖാന്‍ ഷാരൂഖ് ഖാന്‍റെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.