പഞ്ചാബിലെ പ്രശ്നങ്ങൾ തീർന്നു –മുഖ്യമന്ത്രി
text_fieldsചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസ് പാർട്ടിയിലെ പ്രശ്നങ്ങളെല്ലാം തീർന്നതായി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. പാർട്ടി സംസ്ഥാന അധ്യക്ഷൻ നവ്ജോത്സിങ് സിദ്ദു 13 നിർദേശങ്ങളടങ്ങിയ കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു നൽകിയതിെൻറ തൊട്ടടുത്ത ദിവസമാണ് ചന്നിയുടെ പ്രതികരണം. ഞായറാഴ്ച വൈകീട്ട് സിദ്ദുവുമായി ചന്നി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദുവിെൻറ വിശ്വസ്തനായ മന്ത്രി പർഗത് സിങ്ങിെൻറ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ''സിദ്ദുവിെൻറ നിർദേശങ്ങൾ എത്ര എണ്ണമോ ആയിക്കോട്ടെ, ഒന്നും വിടാതെ നടപ്പാക്കും. പാർട്ടിയാണ് പ്രധാനം. പാർട്ടിയുടെ നയപരിപാടികൾ നടപ്പാക്കും. എല്ലാ പ്രശ്നങ്ങളും തീർന്നു'' -ചന്നി പറഞ്ഞു.
2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രകടനപത്രികയുടെ ഭാഗമാക്കാൻ 'പഞ്ചാബ് മോഡൽ 13 പോയൻറ് അജണ്ട' എന്നു പേരിട്ട കത്താണ് സിദ്ദു പാർട്ടി അധ്യക്ഷക്ക് നൽകിയത്. ഇതിെൻറ ചർച്ചക്ക് സോണിയയുടെ സമയവും തേടി. കത്ത് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച സിദ്ദു നേതൃത്വവുമായി നടത്തിയ ചർച്ചക്കൊടുവിൽ പിൻവലിച്ചിരുന്നു. മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെ മന്ത്രിസഭയിൽ തൃപ്തനല്ലെന്ന വാർത്തകൾ ശരിവെക്കുംവിധമാണ് അദ്ദേഹത്തിെൻറ കത്ത്. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതിൽ 2015ലെ ഫരീദ്കോട്ടിലുണ്ടായ പൊലീസ് വെടിവെപ്പിൽ ഇരകൾക്ക് നീതി ലഭ്യമാക്കുക, മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള പ്രമുഖരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക, മൂന്നു കർഷക മാരണ നിയമങ്ങൾ പഞ്ചാബിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുക, ദലിത്-പിന്നാക്ക വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് കത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.