Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതന്യൂനപക്ഷങ്ങൾക്കു...

മതന്യൂനപക്ഷങ്ങൾക്കു ചെയ്യാവുന്നത്​

text_fields
bookmark_border
Muslims
cancel

മിക്ക മതന്യൂനപക്ഷങ്ങളെയും സ്​തബ്​ധമാക്കിയ തെരഞ്ഞെടുപ്പ്​ ഫലമാണ്​ ഇത്തവണത്തേത്​. വരാനിരിക്കുന്ന അഞ്ചു വർഷങ ്ങൾ അവർക്ക്​ ഏറെ വിഷമം പിടിച്ചതായിരിക്കും.
വെറുപ്പി​​െൻറ അതിക്രമങ്ങൾ തുടരുകയോ രൂക്ഷമാകുകയോ ചെയ്​തേക്ക ാം. ഇന്ത്യയെ ഹിന്ദുരാഷ്​ട്രത്തിലേക്ക്​ അടുപ്പിക്കാൻ അസമിലെ പൗരത്വ ഭേദഗതി ബിൽ പോലുള്ള ചുവടുവെപ്പുകൾ ഗവൺമ​െൻ റ്​ നടത്തും.

ഭരണഘടനയിൽ ​ൈ​കകടത്തലുകളുണ്ടാകും. നേതാക്കളും പൊതുമുഖങ്ങളും മീഡിയയുമടങ്ങുന്ന വിശാല ഹിന്ദുത് വസംവിധാനം ഇസ്​​ലാമോഫോബിയ പടർത്തുകയും സിഖുകാർക്കും ക്രൈസ്​തവർക്കുമെതിരെ വെറുപ്പ്​ ഉൽപാദിപ്പിക്കുകയും ചെ യ്യുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. പ്രത്യക്ഷമായോ അല്ലാതെയോ ന്യൂനപക്ഷങ്ങൾ ഇവിടത്തുകാരല്ലെന്ന ു അവർ നമ്മോടു പറഞ്ഞുകൊണ്ടേയിരിക്കും.

അതോടൊപ്പം ന്യൂനപക്ഷങ്ങൾക്ക്​ കുറേ കാര്യങ്ങളിൽ വ്യക്​തതയും കൃത് യതയും കൈവരുമെന്ന ഒരു ക്രിയാത്​മക സാഹചര്യം കൂടിയാണ്​ ഇപ്പോൾ ഉരുത്തിരിയുന്നത്​.

1. ഭൂരിപക്ഷ സമുദായത്തിലെ വ ളരെ വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങൾക്കു നേരെ മനുഷ്യപ്പറ്റില്ലായ്​മ വളർത്തിയെടുത്തിരിക്കുന്നു. ന്യൂനപക്ഷങ്ങൾ അതിക്രമത്തിനിരയാകുന്നതൊന്നും അവർക്കു വിഷയമല്ല. ന്യൂനപക്ഷങ്ങളുടെ കൂട്ടക്കൊല അധികാരത്തിൽ കൈയും കെട്ടി നോക്കിനിന്നയാളും ഒരു പള്ളിയിലെ ഭീകരാക്രമണത്തി​​െൻറ​ മാസ്​റ്റർ മൈൻഡ്​ എന്ന്​ കുറ്റം ചുമത്തപ്പെട്ട ആളുമൊക്കെ അവർക്കു കൊള്ളാം. ചുറ്റിലും ദിനേന നമ്മൾ ഇടപഴകിക്കൊണ്ടിരിക്കുന്നവരിൽ പലരും മോദിയെ ഇഷ്​ടപ്പെടുന്നു. കാരണം ‘മുസ്​ലിംകളെ അവർ വെക്കേണ്ടിടത്തു വെച്ചു’. ഭരണതലത്തിൽ അദ്ദേഹം പരാജയമാണെന്നതൊന്നും അവർക്ക്​ പ്രശ്​നമല്ല. ഉന്നതങ്ങളിലെ അദ്ദേഹത്തി​​െൻറ നിലനിൽപു തന്നെ അവർക്ക്​ എന്തോ ആഗ്രഹസാക്ഷാത്​കാരം നൽകുന്നതു പോലെയുണ്ട്. അത്തരമാളുകളെ മാറ്റിയെടുക്കാനാവില്ല.

2. കോൺഗ്രസും മഹാസഖ്യവും ആം ആദ്​മി പാർട്ടിയുമൊക്കെ ആവതു ചെയ്​തു. അവരുടെ നേതാക്കളിൽ ചിലർ ന്യൂനപക്ഷ​ങ്ങളോട്​ ന്യായമായും ഗുണകാംക്ഷ പുലർത്തുന്നവരായുണ്ട്​. അവരെ എതിരു പറയാനാവില്ല. എന്നാൽ, ‘മതേതര’പാർട്ടികൾക്ക്​ ബി.​െജ.പിയെ പരാജയപ്പെടുത്താൻ​ കെൽപില്ല. ന്യൂനപക്ഷങ്ങൾ സ്വയം രംഗത്തുനിന്നു തിരോഭവിച്ചു. അവർക്കെതിരായ അതിക്രമങ്ങൾക്കുനേരെ മതേതരപാർട്ടികൾ പുലർത്തുന്ന മൗനം, ഭൂരിപക്ഷത്തിനിടയിൽ ധ്രുവീകരണമുണ്ടാക്കുന്നത്​ ഒഴിവാക്കാൻ, അവർ വകവെച്ചുകൊടുത്തു. അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ന്യൂനപക്ഷങ്ങൾ തന്ത്രപരമായി വോട്ടു ചെയ്​തതു കൊണ്ടും ഫലമുണ്ടായില്ല. ഇക്കാര്യം ഭൂരിപക്ഷ സമുദായത്തെ ബോധ്യപ്പെടുത്താൻ മതേതര കക്ഷികൾക്ക്​ കഴിഞ്ഞില്ല.

3. ന്യൂനപക്ഷങ്ങൾക്ക്​ ഇനിയും മതേതരകക്ഷികളുടെ താങ്ങിൽ നിൽക്കാനാവില്ല. ഭൂരിപക്ഷത്തിലെ മോശം ആളുകൾക്കെതിരെ നല്ലയാളുകളെ ആശ്രയിക്കാനും കഴിയില്ല. അതുകൊണ്ട്​ സ്വന്തം കരുത്ത്​ തിരിച്ചറിഞ്ഞ്​ തങ്ങൾക്കു വേണ്ടി സ്വയം സംസാരിക്കാൻ അവർക്ക്​ ലഭിച്ച ഏറ്റവും നല്ല അവസരമാണിത്​. അബ്രഹാം പ്രവാചക​​െൻറ കാലത്തെ നിംറോദ്​, ഫറോവ, യസീദ്​ തുടങ്ങിയ ഏകാധിപതികളെ മുസ്​ലിംകൾ അതിജീവിച്ചിട്ടുണ്ട്​. സിഖുകാർ അബ്​ദാലിയുടെയും മറ്റു മധ്യകാല സ്വേച്ഛാധിപതികളുടെയും ക്രൂരതകൾ അതിജയിച്ചുവന്നവരാണ്​. ദൈവാനുഗ്രഹത്തോടെ ഇൗ ഇരുണ്ട ഘട്ടവും അവർ അതിജീവിക്കുക തന്നെ ചെയ്യും. അംബേദ്​കർ പറഞ്ഞതു ശ്രദ്ധിക്കുക: വിദ്യ നേടുക, ശാക്​തീകരിക്കുക, പോരാടുക.

അതുകൊണ്ട്​ ന്യൂനപക്ഷങ്ങൾക്കു ചെയ്യാവുന്നത്​:

1. രാജ്യവ്യാപകമായി ആക്​ടിവിസ്​റ്റുകൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ കൂട്ടായ്​മ രേഖപ്പെടുത്തുക. വിദ്വേഷ കുറ്റകൃത്യങ്ങൾ, തെറ്റായ അറസ്​റ്റുകൾ തുടങ്ങി ന്യൂനപക്ഷങ്ങൾക്കെതിരായ കേസുകളിൽ പ്രതികരിക്കുന്ന ടീമായി അതു മാറണം.

2. ന്യൂനപക്ഷ, ദലിത്​ സമുദായങ്ങളുടെയും പുരോഗമനവിഭാഗങ്ങളുടെയും സ്​ഥാനാർഥികളെ പ്രമോട്ട്​ ചെയ്യാനായി ഒരു സിവിൽ സൊസൈറ്റി സമ്മർദ ഗ്രൂപ്പിന്​ രൂപം നൽകുക. ‘മതേതര’പാർട്ടികളെ അവരുടെ ഉത്തരവാദിത്തം ബോധ്യപ്പെടുത്താനും ന്യൂനപക്ഷാവകാശങ്ങൾക്കു വേണ്ടി പാർലമ​െൻറിൽ ശബ്​ദമുയർത്താൻ പ്രേരിപ്പിക്കാനും ഇൗ ഗ്രൂപ്പിന്​ കഴിയണം. ഒൗറംഗബാദിലെ മജ്​ലി​സെ ഇത്തിഹാദുൽ മുസ്​ലിമീ​​െൻറയും രാമനാഥപുരത്തെ മുസ്​ലിംലീഗി​​െൻറയും ജയം ഇൗ തെരഞ്ഞെടുപ്പിലെ രജതരേഖയാണ്​.
ന്യൂനപക്ഷവിഭാഗങ്ങളിൽനിന്ന്​ അസദുദ്ദീൻ ഉവൈസി, അഅ്​സം ഖാൻ, ഇംതിയാസ്​ ജലീൽ, ഭഗവന്ത്​ മാൻ, ശഫീഖുറഹ്​മാൻ ബർഖ്​, പി.കെ. കുഞ്ഞാലിക്കുട്ടി, നുസ്രത്ത്​ ജഹാൻ, ഹൈബി ഇൗഡൻ, അഫ്​സൽ അൻസാരി തുടങ്ങിയ കരുത്തുറ്റ ശബ്​ദങ്ങൾ ഇത്തവണ പാർലമ​െൻറിലെത്തിയിട്ടുണ്ട്​.

3. സമുദായത്തിനകത്തെ വിഭാഗീയ, ജാതി, ലിംഗഭേദങ്ങളെ മറികടക്കാനുതകുന്ന സംവാദത്തിന്​ തുടക്കം കുറിക്കുക.

4. മഹാരാഷ്​ട്രയിൽ വൻജിത്​ ബഹുജൻ അഗാഡി പോലുള്ള ദലിത്​-മുസ്​ലിം കൂട്ടായ്​മക്കു സമാനമായ മറ്റു സാധ്യതകൾ തേടുക. സിഖ്​, ക്രൈസ്​തവ വിഭാഗങ്ങളും ഹിന്ദു ലിബറലുകളുമായി ​െഎക്യദാർഢ്യം ഉണ്ടാക്കിയെടുക്കുക, മതേതര പാർട്ടികളെയും ഹിന്ദു ലിബറലുകളെയും ആശ്രയിക്കുന്നതൊഴിവാക്കി അവരുമായി തുല്യാവസരമുള്ള സഖ്യത്തിന്​ വഴിയൊരുക്കുക.
(‘ദി ക്വിൻറ്​’ അസോസിയേറ്റ്​ എഡിറ്ററാണ്​
ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minoritiesscheduled casteElection results
News Summary - to all minorities-india news
Next Story