Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒ.ബി.സി മെഡിക്കൽ...

ഒ.ബി.സി മെഡിക്കൽ റിസെർവേഷൻ നടപ്പാക്കാത്തതിൽ തമിഴ്​നാട്ടിലെ ബി.ജെ.പി ഒഴികെയുള്ള​ രാഷ്​ട്രീയ പാർട്ടികൾ പ്രതിഷേധിച്ചു

text_fields
bookmark_border
ഒ.ബി.സി മെഡിക്കൽ റിസെർവേഷൻ നടപ്പാക്കാത്തതിൽ തമിഴ്​നാട്ടിലെ ബി.ജെ.പി ഒഴികെയുള്ള​ രാഷ്​ട്രീയ പാർട്ടികൾ പ്രതിഷേധിച്ചു
cancel

ചെന്നൈ: ഓൾ ഇന്ത്യ ക്വാട്ടയിലെ ഒ.ബി.സി മെഡിക്കൽ സംവരണ അട്ടിമറിയിൽ തമിഴ്​നാട്ടിലെ രാഷ്​ട്രീയ പാർട്ടികൾ പ്രതിഷേധം അറിയിച്ചു. ബി.ജെ.പി ഒഴികെയുള്ള പാർട്ടികളാണ്​ ഈ വർഷം മെഡിക്കൽ സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്ക്​ നൽകാൻ തായാറാവാത്തതിൽ പ്രതിഷേധം അറിയിച്ചത്​.

'' 27 ശതമാനം സംവരണം നടപ്പിലാക്കാത്തതിനാൽ 3758 മെഡിക്കൽ സീറ്റുകളാണ്​ ആകെ ഒ.ബി.സി വിഭാഗങ്ങൾക്ക്​ അനുവദിച്ചിരുന്നത്​. തമിഴ്​നാട്​ സംവരണ നിയമ പ്രകാരം സംസ്​ഥാനം 764 സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്കായി നീക്കിവെക്കണമെങ്കിലും അത്​ നടപ്പിലാവുന്നില്ല ''- ഓൾ ഇന്ത്യ ​െഫഡറേഷൻ ഓഫ്​ ഒതർ ബാക്ക്​വേർഡ്​ ക്ലാസ്സ്​ എംപ്ലോയീസ്​ വെൽഫെയർ അസോസിയേഷൻ (എ.ഐ.ഒ.ബി.സി) പ്രതിനിധി പറഞ്ഞു.


'' തമിഴ്​നാട്ടിൽ 69 ശതമാനമാണ്​ സംവരണ മെഡിക്കൽ സീറ്റുള്ളത്​. ഇതിൽ 30 ശതമാനം പിന്നാക്ക വിഭാഗങ്ങൾക്കാണ്​. 3.5 ശതമാനമാണ്​ ഒ.ബി.സി മുസ്​ലിംകൾക്കുള്ളത്​. എസ്.ഇക്ക്​ 18 ശതമാനവും എസ്​.ടിക്ക്​ ഒരു ശതമാനവും. ഒ.ബി.സിക്കാർക്ക്​ പ്രത്യേകമായി സംവരണം ആവശ്യമില്ലെന്നാണ്​ മദ്രാസ്​ ഹൈക്കോടതി പറയുന്നത്​. ബി.ജെ.പി ഒഴികെ തമിഴ്​നാട്ടിലെ എല്ലാം രാഷ്​ട്രീയ പാർട്ടികളും ഇതിനെതിരെ കേസ്​ ഫയൽ ചെയ്​തിട്ടുണ്ട്​.'' എ.ഐ.ഒ.ബി.സി ​ജനറൽ സെക്രട്ടറി ജി കരുണാനിധി പറഞ്ഞു.



ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് കേന്ദ്ര ക്വോട്ടയിലേക്ക് സംസ്ഥാനങ്ങൾ കൈമാറിയ സീറ്റുകളിൽ വൻ സംവരണ അട്ടിമറിയെന്ന് ആരോപണം ഉയർന്നിരുന്നു. എട്ട്​ വർഷത്തിനിടെ പിന്നാക്ക വിഭാഗങ്ങൾക്ക്​ നഷ്​ടമായ സീറ്റുകളുടെ കണക്ക്​ നേരത്തെ ആൾ ഇന്ത്യ ഫെഡറേഷൻ ഒാഫ്​ ഒ.ബി.സി എം​േപ്ലായീസ്​ വെൽഫയർ അസോസിയേഷൻ പുറത്തുവിട്ടിരുന്നു.

2013 മുതൽ ഇതുവരെയായി സംസ്​ഥാനങ്ങൾ കേന്ദ്ര ക്വാട്ടയിലേക്ക്​ കൈമാറിയത്​ 72,491 സീറ്റുകളാണ്​. ഇതിൽ ഒരു സീറ്റ്​ പോലും ഒ.ബി.സി സംവരണത്തിന്​ അനുവദിച്ചിട്ടില്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ ശുപാർശ ചെയ്ത 27 ശതമാനം സംവരണമനുസരിച്ച്​ 20,000 ത്തിനടുത്ത് സീറ്റുകളാണ് ഒ.ബി.സി സമുദായങ്ങൾക്ക് നൽകേണ്ടിയിരുന്നത്​. എട്ടു വർഷത്തിനിടെ അത്രയും വലിയ നഷ്​ടമാണ്​ പിന്നാക്ക വിഭാഗങ്ങൾക്ക്​ ഉണ്ടായതെന്ന്​ ഫെഡ​േറഷൻ ചൂണ്ടികാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resevationmedical Reservation
News Summary - All non-BJP political parties in Tamil Nadu protest against non-implementation of OBC medical reservation
Next Story