കേന്ദ്രസർക്കാർ മുസ്‍ലിം സംഘടനകളെ ലക്ഷ്യം വെക്കുന്നു; ആർ.എസ്.എസിനെ ആദ്യം നിരോധിക്കണം -ലാലുപ്രസാദ് യാദവ്
text_fieldsപട്ന: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധനത്തിനു പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം രാജ്യത്തെ അവസ്ഥ പരിതാപകരമായിരിക്കയാണെന്ന് ലാലു കുറ്റപ്പെടുത്തി.
പി.എഫ്.ഐയെ പോലെ ആർ.എസ്.എസും നിരോധിക്കണമെന്നും ലാലു ആവശ്യപ്പെട്ടു. പി.എഫ്.ഐയെ കുറിച്ച് അന്വേഷണം നടന്നു. ആർ.എസ്.എസ് പോലുള്ള സംഘടനകളെ കുറിച്ചും അന്വേഷണം നടത്തി നിരോധിക്കുകയാണ് വേണ്ടതെന്നും ലാലു പ്രതികരിച്ചു. പാർട്ടിയുടെ ദേശീയ പ്രസിഡന്റായി മൽസരിക്കാൻ നാമനിർദേശ പത്രിക നൽകിയതിനു പിന്നാലെയാണ് ലാലുവിന്റെ പ്രതികരണം.
കേന്ദ്രസർക്കാർ മുസ്‍ലിം സംഘടനകളെ ലക്ഷ്യം വെക്കുകയാണ്. ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്. അതാണ് ഏറ്റവും വഷളായ സംഘടന. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘനയാണിത്.നിങ്ങൾക്ക് എന്തെങ്കിലും തുമ്പ് ലഭിക്കുകയാണെങ്കിൽ ഉടൻ നടപടിയെടുക്കൂ- ലാലു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.