ബാലാകോട്ട് ദൗത്യം 90 സെക്കൻറിനുള്ളിൽ; കുടുംബാംഗങ്ങൾ പോലും അറിഞ്ഞില്ലെന്ന് പൈലറ്റ്
text_fieldsന്യൂഡൽഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം 90 സെക്കൻറിനുള്ളിൽ പൂർത്തിയായെന്ന് വ്യോമസേന പൈലറ്റിെൻറ വെളിപ്പെടുത്തൽ. ദൗത്യം നടത്തുന്നതിന് മൊത്തമായ ി രണ്ടര മണിക്കൂർ സമയമാണ് എടുത്തത്. സ്പൈസ് 2000 സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളാണ് മിറാഷ് വിമാനങ്ങളിൽ നിന്നും തൊടുത്തതെന്നും ദൗത്യത്തിന് നേതൃത്വം നൽകിയ സ്ക്വാഡ്രോൻ ലീഡർ ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദൗത്യം എന്താണെന്ന് കൃത്യമായി ഞങ്ങൾക്ക് അറിയാമായിരുന്നു. കുടുംബാംഗങ്ങളോടു പോലും വ്യോമാക്രമണം നടത്താൻ പോവുകയാണെന്ന വിവരം അറിയിച്ചിരുന്നില്ല. ദൗത്യം തുടങ്ങുന്നതിന് മുമ്പ് മാനസിക പിരിമുറുക്കം കുറക്കുന്നതിന് ഞങ്ങൾ സിഗരറ്റ് വലിച്ചു.
ആ ദിവസം താഴ്ന്ന മേഘപാളികളായിരുന്നതിനാൽ ക്രിസ്റ്റൽ മേസ് ആയുധങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. പകരം വ്യോമസേന മിറാഷ് 2000 യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ച സ്പൈസ് 2000 ബോംബുകൾ വർഷിക്കുകയാണുണ്ടായത്. ആറ് സ്പൈസ് 2000 ബോംബുകളിൽ അഞ്ചെണ്ണവും വർഷിച്ചെന്നും അത് ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. 90 സെക്കൻറ് സമയം മാത്രമാണ് ഇത് പൂർത്തീകരിക്കാൻ വേണ്ടിവന്നതെന്നും പൈലറ്റ് പറഞ്ഞു.
സ്പൈസ് 2000 ഉഗ്രശേഷിയുള്ള ആയുധമാണ്. ആക്രമണത്തിൽ പാക് തീവ്രവാദ സംഘടനായ ജെയ്ശെ മുഹമ്മദിെൻറ ക്യാമ്പുകൾക്ക് തകർന്നിരുന്നു. ആക്രമണങ്ങൾ നടന്ന സ്ഥലത്തിെൻറ സാറ്റലൈറ്റ് ചിത്രങ്ങൾ പകർത്തിയ ഡിജിറ്റൽ േഗ്ലാബ് കമ്പനി അത് നിരവധി അന്തരാഷ്ട്ര മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിത്രത്തിൽ വ്യോമസേന ഉപയോഗിച്ച ആയുധത്തിെൻറ തീവ്രത വ്യക്തമാകുന്നുണ്ടെന്നും പൈലറ്റുമാർ പറഞ്ഞു.
ദൗത്യത്തിന് നല്കിയ രഹസ്യ കോഡ് ഓപ്പറേഷന് ‘ബന്ദര്‍’ എന്നായിരുന്നു. ഓപ്പറേഷൻെറ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടിയാണ് കുരങ്ങന് എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയതെന്നാണ് വിശദീകരണം.
ഫെബ്രുവരി 14ന് പുൽവാമയിൽ ജെയ്ശെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ഇന്ത്യ പാകിസ്താനെ ആക്രമിക്കുന്നത്.
പുൽവാമയിൽ നടന്ന ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഫെബ്രുവരി 26ന് പുലർച്ചെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
ആക്രമണത്തിെൻറ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷന് നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു. ദൗത്യത്തിന് വൈദഗ്ധ്യവും നൈപുണ്യവുമുള്ള പൈലറ്റുമാരെയാണ് നിയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.