കേരള സംഘത്തിന് മോദിയുടെ പരിഹാസം; അപമാനിച്ചുവിട്ടു
text_fieldsന്യൂഡൽഹി: കേരളത്തിെൻറ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട സർവകക്ഷി സംഘത്തിന് നിരാശ. മിക്ക ആവശ്യങ്ങളോടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് മാത്രമല്ല കേരള സംഘത്തെ പരിഹസിച്ചും അപമാനിച്ചും പ്രധാനമന്ത്രി തിരിച്ചയക്കുകയായിരുന്നു.
കൂടിക്കാഴ്ചയിൽ പ്രകടമായത് രാഷ്ട്രീയ സമീപനം. കേന്ദ്രസഹായം ആവശ്യപ്പെട്ട് നിവേദനം കൈമാറിയ മുഖ്യമന്ത്രിക്ക്, കേന്ദ്രഫണ്ട് അനുവദിച്ചിട്ടും കേരളം നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക കൈമാറിയാണ് മോദി പറഞ്ഞുവിട്ടത്. ഉന്നയിച്ച പ്രധാന വിഷയങ്ങളോടുള്ള പ്രതികരണം ഇങ്ങനെ:
- അധിക റേഷൻവിഹിതം: ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് മാത്രമേ വിഹിതം അനുവദിക്കാൻ കഴിയൂ. മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്ന മാനദണ്ഡം അനുസരിച്ചാണ് കേരളത്തിനും വിഹിതം നിശ്ചയിച്ചത്.
- കഞ്ചിക്കോട് കോച്ച് ഫാക്ടറി: ഉറപ്പു പാലിക്കാത്തത് ഇൗ സർക്കാറല്ല. തെരഞ്ഞെടുപ്പു കാലത്ത് ഇട്ട തറക്കല്ല് പലേടത്തും കാണാനാവും.
- വെള്ളപ്പൊക്ക കെടുതി: റിപ്പോർട്ടുകൾ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. സഹായം നൽകാം.
- അങ്കമാലി-ശബരി പാത: സ്ഥലം ഏറ്റെടുത്തു കൈമാറിയിട്ടില്ല. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ റെയിൽവേയും സംസ്ഥാന സർക്കാറുമായി ചർച്ചക്ക് അവസരമൊരുക്കാം.
- പശ്ചിമഘട്ടം: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ തീരുമാനം വേഗത്തിലെടുക്കും.
- വെള്ളൂർ പത്രക്കടലാസ് നിർമാണശാല: സംസ്ഥാന സർക്കാറിന് കൈമാറുന്ന കാര്യം ആലോചിക്കാം. സ്വകാര്യ നിക്ഷേപകർക്കൊപ്പം കേരള സർക്കാറിനും ടെൻഡറിൽ പെങ്കടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.