സർവകക്ഷിപ്രമേയം: തിരുത്തിയത് തൃണമൂൽ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യ ന്തരമന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിെൻറ പ്രമേയം തിരുത്തിയത് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. തൃണമൂലിെൻറ ആവശ്യത്തെ കോൺഗ്രസും സമാജ്വാദി പാർട്ടിയും പിന്തുണക്കുകയും ചെയ്തു. അതോടെ ഭേദഗതിയോടെയാണ് സർവകക്ഷി യോഗം പിന്നീട് പ്രമേയം പാസാക്കിയത്.
പ്രമേയം തയാറാക്കിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു. പ്രമേയത്തിൽ ‘നമ്മുടെ സുരക്ഷസേനക്ക് വെല്ലുവിളികൾ ഉചിതവും ശക്തവുമായ രീതിയിൽ നേരിടാനുള്ള കേന്ദ്ര സർക്കാറിെൻറയും സംസ്ഥാന സർക്കാറിെൻറയും പരിശ്രമങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഞങ്ങൾ ഇന്ന് പ്രതിജ്ഞ ചെയ്യുന്നു’ എന്നവാചകം ആ തരത്തിൽ പാസാക്കിയാൽ മോദി സർക്കാറിനും കേന്ദ്ര നിയന്ത്രണത്തിലുള്ള ജമ്മു-കശ്മീർ സർക്കാറിനും പുൽവാമയുടെ പേരിൽ എന്തും ചെയ്യാനുള്ള ലൈസൻസ് ആകുമെന്നും യോഗത്തിൽ പെങ്കടുത്ത തൃണമൂൽ കോൺഗ്രസ് പ്രതിനിധി ചുണ്ടിക്കാട്ടുകയായിരുന്നു.
വെല്ലുവിളികൾ ഉചിതവും ശക്തവുമായരീതിയിൽ നേരിടാനുള്ള പരിശ്രമങ്ങൾക്കുമുന്നിൽ ‘കേന്ദ്ര സർക്കാറിെൻറയും സംസ്ഥാന സർക്കാറിെൻറയും’ എന്ന് ചേർത്തതാണ് തൃണമൂൽ കോൺഗ്രസ് ചുണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.