സര്‍വകക്ഷി യോഗത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി മോദി
text_fieldsന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്തുന്ന കാര്യത്തില്‍ സമവായം രൂപപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു. കള്ളപ്പണം തടയുന്നതിന്‍െറ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന സുതാര്യമാക്കുക, തെരഞ്ഞെടുപ്പു ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന രീതി കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു.
പാര്‍ലമെന്‍റ് സമ്മേളനം സുഗമമായി നടത്തുന്നതിന് സഹകരണം അഭ്യര്‍ഥിച്ച് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് വിവിധ പാര്‍ട്ടികളുടെ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. കള്ളപ്പണം നിയന്ത്രിക്കുന്നതിന് കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയക്കാരെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മോശം കാഴ്ചപ്പാട് തിരുത്താന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം. ശരിയായ സന്ദേശം നല്‍കാനുള്ള ഏറ്റവും നല്ല വേദി പാര്‍ലമെന്‍റാണ്. വിഷയങ്ങള്‍ ഉചിതമായ രീതിയില്‍ കണക്കിലെടുക്കണം. കള്ളപ്പണ നിയന്ത്രണത്തിന് ആരും എതിരല്ളെന്നും, എന്നാല്‍ അത് നടപ്പാക്കിയ രീതിയെ പിന്തുണക്കാന്‍ കഴിയില്ളെന്നും കോണ്‍ഗ്രസ്, സി.പി.എം തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. മുന്തിയ നോട്ടുകള്‍ അസാധുവാക്കുന്ന സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണമായി തയാറെടുത്തിരുന്നുവെന്നും, എന്നാല്‍ രഹസ്യസ്വഭാവം
കാത്തുസൂക്ഷിക്കേണ്ടതുണ്ടായിരുന്നുവെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അഴിമതി, കണക്കില്‍ പെടാത്ത സമ്പാദ്യം തുടങ്ങി വിഷയങ്ങള്‍ നേരിടാനുള്ള സര്‍ക്കാറിന്‍െറ വിപുല തന്ത്രത്തില്‍ ഒന്നു മാത്രമാണിത്. പാകിസ്താന്‍ ഭീകരരുടെ നേര്‍ക്കും കള്ളപ്പണത്തിന്‍െറ പേരിലും നടത്തിയ മിന്നലാക്രമണങ്ങള്‍ ഇസ്ലാമിക ശരീഅത്തിന്‍െറ മേല്‍ കൂടി നടത്തരുതെന്ന് യോഗത്തില്‍ മുസ്ലിംലീഗിലെ പി.വി. അബ്ദുല്‍ വഹാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.