റോഹിങ്ക്യകളെല്ലാവരും തീവ്രവാദികളല്ലെന്ന് മമത
text_fieldsന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചുവിടണമെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതിർത്തി കടന്ന് പശ്ചിമബംഗാളിൽ എത്തിയിരിക്കുന്ന റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ അഭയാർഥികളായി എത്തിയിരിക്കുന്ന റോഹിങ്ക്യകളെല്ലാം തീവ്രവാദികളല്ല. അവർക്കിടയിൽ തീവ്രവാദപ്രവർത്തനം നടത്തുന്നവരുണ്ട്. അവരെ മാത്രമാണ് തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തേണ്ടത്. എന്നാൽ അഭയാർഥികൾക്കിടയിൽ നിന്ന് പ്രശ്നക്കാരെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയുണ്ടെന്നും മമത ബാനർജി പറഞ്ഞു. അഭയാർഥി വിഷയത്തിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അവർ.
റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയിൽ നിൽക്കുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നും അവർ ഇന്ത്യയിൽ തുടരുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അഭയാർഥികളെ സ്വീകരിക്കുന്നത് ദേശീയ സുരക്ഷ മാത്രമല്ല, നയതന്ത്ര പ്രശ്നം കൂടിയാണെന്നും റോഹിങ്ക്യകൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നുമാണ് കേന്ദ്രസർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.