വായുമലിനീകരണം: ഡൽഹിയിൽ രണ്ടു ദിവസം സ്കൂൾ അവധി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് വായു മലിനീകരണ തോത് ഉയർ ന്നതിനെ തുടർന്ന് രണ്ടു ദിവസത്തേക്ക് കൂടി സ്കൂളുകൾ അടച്ചിടാൻ നിർദേശം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദേശം. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്സിങ് പ്ലാൻറുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെവരെ അടച്ചിടും.
കാറ്റിെൻറ ശക്തികുറഞ്ഞതും തണുപ്പ് ആരംഭിച്ചതുമാണ് വായു വീണ്ടും മോശമാകാൻ കാരണം. വ്യാഴാഴ്ച ഡൽഹിയിലെ 37 വായു നിരീക്ഷണകേന്ദ്രത്തിലും നിലവാരസൂചിക (െഎ.ക്യു.െഎ) ഏറ്റവും മോശം അവസ്ഥയാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഐ.ക്യു.െഎ 500 കടന്നു. ഐ.ക്യു.ഐ 100 വരെയാണ് സുരക്ഷിത നില. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പർട്ടിക്കുലേറ്റ് മാറ്റർ അപകടകരമായ തോതിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.