മുസഫർനഗർ കൊലപാതകം: ഏഴുപേർ കുറ്റക്കാരെന്ന് കോടതി
text_fieldsമുസഫർനഗർ: മുസഫർനഗർ കലാപത്തിന് വഴിമരുന്നിെട്ടന്ന് പൊലീസ് പറയുന്ന കൊല പാതക കേസിലെ ഏഴുപേർ കുറ്റക്കാരാണെന്ന് കോടതി. 2013 ആഗസ്റ്റ് 27ന് കവാൽ ഗ്രാമത്തിൽ ഗൗര വ്, സച്ചിൻ എന്നീ യുവാക്കൾ കൊല്ലപ്പെട്ട കേസിൽ മുസമ്മിൽ, മുജസ്സിം, ഫുർഖാൻ, നദീം, ജഹാംഗിർ, അഫ്സൽ, ഇഖ്ബാൽ എന്നിവർ കുറ്റക്കാരാണെന്നാണ് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ഹിമാഷു ഭട്ട്നഗർ വിധിച്ചത്.
ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കൊലപാതകത്തെ തുടർന്നുണ്ടായ കലാപത്തിൽ 60ലേറെ പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറായിരം കേസുകളിലായി 1480 പേർ അറസ്റ്റിലാവുകയും പ്രത്യേകാന്വേഷണ സംഘം 175 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ചില കേസുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.