രാജസ്ഥാനിൽ ബി.എസ്.പിയുടെ ആറ് എം.എൽ.എമാരും കോൺഗ്രസിൽ
text_fieldsജയ്പുർ/ലഖ്നോ: രാജസ്ഥാനിൽ ബി.എസ്.പിയുടെ ആറ് എം.എൽ.എമാരും പാർട്ടിവിട്ട് കോൺ ഗ്രസിൽ ചേർന്നു. ഇത് തികഞ്ഞ വഞ്ചനയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. പുതിയ അ ംഗങ്ങൾ എത്തിയതോടെ 200 അംഗ നിയമസഭയിൽ കോൺഗ്രസിെൻറ അംഗബലം 106 ആയി. സഖ്യകക്ഷിയായ ആർ. ജെ.ഡിക്ക് ഒരു സീറ്റുണ്ട്.
മൊത്തം 13 സ്വതന്ത്ര എം.എൽ.എമാരിൽ 12 പേരുടെയും പിന്തുണ കോൺഗ്രസിനാണ്. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് എം.എൽ.എമാരുടെ മറുകണ്ടം ചാട്ടം. രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഉടൻ നടക്കും.
വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് കോൺഗ്രസ് ഒരിക്കൽകൂടി തെളിയിച്ചെന്ന് മായാവതി പറഞ്ഞു. എം.എൽ.എമാരായ രാജേന്ദ്ര സിങ് ഗുധ, ജോഗേന്ദ്ര സിങ് അവാന, വാഹിബ് അലി, ലഖൻ സിങ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് എന്നിവരാണ് കഴിഞ്ഞ ദിവസം സ്പീക്കർ സി.പി.ജോഷിക്ക് കോൺഗ്രസിൽ ചേരുന്ന കാര്യം അറിയിച്ച് കത്തുനൽകിയത്.
നേരത്തെ അശോക് ഗെഹ്ലോട്ട് സർക്കാറിന് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്നവരാണ് ഇവർ. സംസ്ഥാന താൽപര്യം പരിഗണിച്ച് സർക്കാറിനെ ബലപ്പെടുത്താനാണ് ഈ തീരുമാനമെടുത്തതെന്ന് ജോഗേന്ദ്ര സിങ് അവാന പറഞ്ഞു.
2009ലും സർക്കാറിെൻറ ഭൂരിപക്ഷം ഉറപ്പാക്കാൻ ഗെഹ്ലോട്ട് സമാന നീക്കം നടത്തിയിരുന്നു. അന്ന് സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എൽ.എമാരെയും ഗെഹ്ലോട്ട് കോൺഗ്രസിൽ എത്തിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.