ജയിലുകളിലെ വി.ഐ.പി മുറികൾ അടച്ചുപൂട്ടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
text_fieldsചണ്ഡീഗഡ്: സംസ്ഥാനത്തെ ജയിലുകളിലെ മുഴുവൻ വി.ഐ.പി മുറികളും അടച്ചുപൂട്ടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും ഭഗവന്ത് മാൻ പറഞ്ഞു. വി.ഐ.പി മുറികൾ ജയിൽ മാനേജ്മെന്റ് ബ്ലോക്കുകളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിലൂടെ ജീവനക്കാരുടെ സുഗമമായ പ്രവർത്തനം സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ജയിൽ പരിസരത്ത് ഗുണ്ടാസംഘങ്ങളിൽ നിന്ന് 710 മൊബൈൽ ഫോണുകൾ കണ്ടെടുത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ജയിലിനുള്ളിൽ ഫോണുകൾ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജയിലിൽ അശ്രദ്ധ കാണിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കി നടപടി സ്വീകരിക്കും. 50 വർഷമായി പഞ്ചാബിൽ ചെയ്യാതെ പോയ കാര്യങ്ങളിൽ 50 ദിവസത്തിനുള്ളിൽ എ.എ.പി സർക്കാർ നടപടി സ്വീകരിച്ചതായും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.