Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019ൽ മുഴുവൻ...

2019ൽ മുഴുവൻ ബൂത്തുകളിലും വിവിപാറ്റ്​ യന്ത്രങ്ങൾ

text_fields
bookmark_border
2019ൽ മുഴുവൻ ബൂത്തുകളിലും വിവിപാറ്റ്​ യന്ത്രങ്ങൾ
cancel

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പായി മുഴുവൻ ബൂത്തുകളിലും വിവിപാറ്റ്​ യന്ത്രങ്ങൾ കൊണ്ടുവരുമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ. തെരഞ്ഞെടുപ്പിനായി 16 ലക്ഷം വോട്ടിങ്​ യന്ത്രങ്ങൾ നൽകാൻ കമീഷൻ ബുദ്ധിമുട്ടുകയാണെന്ന വാർത്തകൾ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ കമീഷൻ ഇതുസംബന്ധിച്ച നിലപാട്​ വ്യക്​തമാക്കിയത്​. വോട്ടിങ്​ യന്ത്രത്തിൽ വോട്ട്​ രേഖപ്പെടുത്തുന്നതി​നോടൊപ്പം ഇതുമായി ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ്​ യൂനിറ്റിലെ ​േപപ്പർ സ്ലിപിൽ കൂടി ഇത്​ രേഖപ്പെടുത്തുന്നതാണ്​ വിവിപാറ്റ്​ യന്ത്രങ്ങളുടെ പ്രവർത്തന രീതി. 

വിവിപാറ്റ്​ യ​ന്ത്രങ്ങളുടെ നിർമാണവും വിതരണവും നിരന്തരമായി പരിശോധിച്ച്​ വരികയാണെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. 2019 ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഇന്ത്യയിൽ എല്ലായിടത്തും വിവിപാറ്റ്​ യന്ത്രങ്ങൾ കൊണ്ടുവരും. ഇതിനായി 16.15 ലക്ഷം യന്ത്രങ്ങൾക്ക്​ ​ഒാർഡർ നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്​തമാക്കി.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ മുഴുവൻ ബൂത്തുകളിലും വിവിപാറ്റ്​ യന്ത്രങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീംകോടതിയിൽ​ കമീഷൻ വ്യക്​തമാക്കിയിരുന്നു. ഇതിനായി പൊതുമേഖല സ്ഥാപനങ്ങളായ ഭാരത്​ ഇലക്​​ട്രോണിക്​സ്​ ലിമിറ്റഡ്​, ഇലക്​ട്രോണിക്​സ്​ കോർപ്പറേഷൻ ഒാഫ്​ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ കരാർ നൽകിയിരുന്നു. 

2018 സെപ്​തംബറിന്​ മു​മ്പായി മുഴുവൻ ബൂത്തുകളിലേക്കും വേണ്ട വിവിപാറ്റ്​ യന്ത്രങ്ങൾ കമ്പനികൾ നൽകുമെന്നായിരുന്നു കമീഷൻ അറിയിച്ചത്​. ​എന്നാൽ, 2018 ജൂൺ വരെ കേവലം 22 ശതമാനം യന്ത്രങ്ങൾ മാത്രമാണ്​ കമ്പനികൾ തെരഞ്ഞെടുപ്പ്​ കമീഷന്​ നൽകിയതെന്നാണ്​ റിപ്പോർട്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vvpatelection commisionmalayalam news
News Summary - All VVPATs machines will be procured before 2019 Lok Sabha elections: Election Commission-India news
Next Story