കോര്‍ണിയക്കുണ്ടാകുന്ന അണുബാധ: പ്രതിരോധ മരുന്നുമായി വനിതാ ഗവേഷകര്‍
text_fieldsന്യൂഡല്‍ഹി: ദില്ലി ഐഐടിയിലെ വനിതാഗവേഷകര്‍ കുസുമ സ്കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ പ്രഫ. അര്‍ച്ചന ചഗിന്‍റെ നേതൃത്വത്തില്‍ ഫംഗസ് കെരാറ്റിറ്റിസ് ( കണ്ണിലെ കോര്‍ണിയക്കുണ്ടാകുന്ന അണുബാധ) പ്രതിരോധിക്കുന്നതിനായി മരുന്ന് കണ്ടത്തെി.
വികസിപ്പിച്ച പെപ്റ്റെയ്ഡ് അടിസ്ഥാനമാക്കിയുള്ള മരുന്ന് പരിശോധനയില്‍ ഗുണകരമാണെന്ന് കണ്ടത്തെി. അണുബാധയുള്ള പച്ചക്കറികളില്‍ നിന്നാണ് പ്രധാനമായും കണ്ണിന്‍ ഫംഗസ് ബാധയുണ്ടാകുന്നത്. രാജ്യത്ത് കാര്‍ഷിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഏറെയായതിനാല്‍ രോഗ സാധ്യത കൂടുതലാണെന്ന് ദില്ലി ഐഐടി വാര്‍ത്താകുറിപ്പില്‍ പറന്നു.
ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍, ഫംഗസ് കെരാറ്റിറ്റിസ് മോണോക്യുലര്‍ അന്ധതയ്ക്ക് ഒരു പ്രധാന കാരണമാണ്. അതായത് ഒരു കണ്ണിലെ അന്ധത. ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, സൂക്ഷ്മജീവ കെരാറ്റിറ്റിസ് കേസുകളില്‍ 50 ശതമാനത്തിലധികം ഫംഗസ് കെരാറ്റിറ്റിസ് കേസുകളാണ് ഇന്ത്യയിലും ദക്ഷിണേഷ്യയിലുമുള്ളത്. നിലവില്‍ ഫംഗസ് കെരാറ്റിറ്റിസിന് ലഭ്യമായ മരുന്നുകള്‍ ഫലപ്രദമല്ലന്നെ് ഐഐടി ദില്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.