ആരാധനാലയങ്ങളുടെ ഉടമസ്ഥൻ അല്ലാഹു; പള്ളികൾ ആർക്കും കൈമാറാനാവില്ല- ഉവൈസി
text_fieldsഹൈദരാബാദ്: ആരാധനാലയങ്ങളുടെ ഉടമസ്ഥൻ അല്ലാഹുവാണെന്നും പള്ളികൾ ആർക്കും കൈമാറാനാവില്ലെന്നും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലീമൂൻ തലവൻ അസദുദ്ദീൻ ഉവൈസി. അയോധ്യയിലെ തർക്ക പ്രദേശത്തെ പള്ളി മറ്റൊരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്തേക്ക് മാറ്റി നിർമ്മിക്കാമെന്ന് ഉത്തർപ്രദേശ് ശിയ സെൻട്രൽ വഖഫ് ബോർഡ് സുപ്രീംകോടതിെയ അറിയിച്ചിരുന്നു. ഇതിൻെറ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.
ഒരു മൗലാന പറഞ്ഞത് കൊണ്ട് പള്ളികൾ കൈമാറാനാവില്ല. ഒരു പള്ളിയെന്നാൽ എപ്പോഴും അത് പള്ളിയാണ്. അല്ലാഹുവാണ് അതിൻെറ ഉടമസ്തൻ. ശിയ, സുന്നി, ബരെൽവി, സൂഫി, ദിയോബന്ദി, സലഫി, ബോഹിരികൾ എന്നിവർക്ക് മസ്ജിദുകൾ നിയന്ത്രിക്കാവുന്നതാണ്. എന്നാൽ അവർ ഉടമകളല്ല. ട്വിറ്ററിലായിരുന്നു ഒവൈസിയുടെ പ്രതികരണം. അന്ത്യനാളിൽ വിശ്വസിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുന്ന ജനങ്ങളാണ് മസ്ജിദുകൾ നിർമ്മിച്ചിരിക്കുന്നത്. മസ്ജിദിൽ സുരക്ഷിതമായി പ്രാർത്ഥന നിർവഹണം ഉറപ്പുവരുത്തേണ്ടത് മുസ്ലിങ്ങളുടെ ഉത്തരവാദിത്തമാണ്- അദ്ദേഹം വ്യക്തമാക്കി.
വിവാദ രാമജന്മഭൂമിക്ക് സമീപത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശത്തായി പള്ളി നിർമിക്കാമെന്നാണ് ശിയ വഖഫ് ബോർഡ് സുപ്രീംകോടതിെയ അറിയിച്ചിരുന്നത്. തകർക്കപ്പെട്ട ബാബരി മസ്ജിദ് ശിയ വഖഫ് ബോർഡിെൻറ സ്വത്തായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ ബോർഡ് അവകാശപ്പെട്ടു. അതിനാൽ അനുകൂലമായ ഒത്തുതീർപ്പിന് ശ്രമിക്കാൻ തങ്ങളാണ് അർഹരെന്നും വിവാദഭൂമിയിൽ നിന്നും ന്യായമായ ദൂരത്ത് പള്ളി നിർമിക്കാൻ തയാറാണെന്നും ശിയ ബോർഡ് വ്യക്തമാക്കി.
1992 ഡിസംബറിലാണ് അയോധ്യയിലെ ബാബരി മസ്ജിദ് കർസേവകർ തകർക്കുന്നത്. പളളി നിൽക്കുന്ന സ്ഥലം രാമജൻമ ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിർമിക്കുമെന്നും പ്രഖ്യാപിച്ചാണ് മസ്ജിദ് പൊളിച്ചത്. 2010ൽ അലഹാബാദ് െഹെകോടതി രാംലാല, നിർമോഹി അഖാരക്കും സുന്നി വഖഫ് ബോർഡിനും ഭൂമി തുല്യമായി വീതിച്ച് നൽകിയതോടെ രാമജന്മഭൂമിയുടെ അവകാശ തർക്കം സുപ്രീംകോടതിയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.