സുപ്രിംകോടതിക്ക് എതിരായ പരാമർശം; ഉവൈസിക്കെതിരായ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്
text_fieldsപ്രയാഗ്‌രാജ്: സുപ്രിംകോടതിക്ക് എതിരായ വിവാദ പരാമർശത്തിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരായ നിയമനടപടികൾ നിർത്തിവെക്കണമെന്ന് അലഹബാദ് ഹൈകോടതി. ഏപ്രിൽ 24 വരെ കർശന നടപടികളൊന്നും ഉണ്ടാവരുതെന്ന് ഹൈകോടതി യു.പി സർക്കാരിന് നിർദേശം നൽകി.
2019ൽ രാമ ജന്മഭൂമി-ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി വിധിക്കെതിരായ ഉവൈസിയുടെ പരാമർശമാണ് വിവാദമായത്. സുപ്രിംകോടതി പരമോന്നത കോടതിയാണെങ്കിലും തെറ്റ് പറ്റാത്തതല്ലെന്ന് ഉവൈസി അന്ന് പ്രതികരിച്ചിരുന്നു.
സിദ്ധാർഥ് നഗർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ സമൺസ് ചോദ്യം ചെയ്താണ് ഉവൈസി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഉവൈസിക്കെതിരെ കോടതി സമൺസ് അയച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് ഏപ്രിൽ 24ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.