യു.പി സർക്കാറിന് തിരിച്ചടി; ലവ് ജിഹാദ് നിയമനിർമാണത്തിനെതിരെ അലഹാബാദ് ഹൈകോടതി
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ നടപ്പാക്കാൻ പോകുന്ന ലവ് ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈകോടതി. വ്യക്തികളുടെ അവകാശത്തിനു മേൽ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും മതപരിവ൪ത്തനത്തിന് എതിരായ നിയമ നി൪മാണം ശരിയല്ലെന്നും കോടതി വ്യക്തമാക്കിയതായി നിയമ വെബ്സൈറ്റായ 'ലൈവ് ലോ' റിപ്പോർട്ട് ചെയ്തു.
അലഹബാദ് ഹൈകോടതി ഡിവിഷൻ െബഞ്ചിന്‍റേതാണ് ഉത്തരവ്. വിവാഹത്തിന് മാത്രമായുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ െബഞ്ച് റദ്ദാക്കി. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് കോടതി പ്രസ്താവിച്ചു.
അഭ്യന്തര വകുപ്പിെൻറ നിര്‍ദേശാനുസരണം യു.പി പൊലീസ് അന്വേഷിച്ച 'ലവ് ജിഹാദ്' കേസുകളിലൊന്നും ഗൂഢാലോചനയോ വിദേശ ധനസഹായമോ കണ്ടെത്താനായില്ല. കാൺപൂരിൽ നടന്ന 22 മിശ്ര വിവാഹങ്ങൾ ലവ് ജിഹാദില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ യു.പി പൊലീസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിനു പുറമെ ബി.ജെ.പി ഭരണത്തിലുള്ള കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലവ് ജിഹാദ് നിയമനിര്‍മാണത്തിലൂടെ നിരോധിക്കുമെന്ന് പ്രഖ്യപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.