മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേക്ക് അഭിഭാഷക കമീഷനെ നിയമിക്കാൻ അലഹബാദ് ഹൈകോടതിയുടെ അനുമതി
text_fieldsഅലഹബാദ്: മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്താൻ അലഹബാദ് ഹൈകോടതിയുടെ അനുമതി. സർവേക്ക് അഭിഭാഷക കമീഷനെ നിയമിക്കാനാണ് ജസ്റ്റിസ് മായങ്ക് കുമാർ ജെയ്ൻ അനുമതി നൽകിയത്. മൂന്നംഗ കമീഷനെ നിയോഗിക്കാനാണ് കോടതി തീരുമാനം. തുടർനടപടികൾ ഡിസംബർ 18ന് കോടതി തീരുമാനിക്കും.
ഷാഹി ഈദ്ഗാഹ് പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്‍റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാർഥ സ്ഥാനമറിയാൻ അഭിഭാഷക കമീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
2020 സെപ്റ്റംബർ 25നാണ് ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ ലഖ്നോ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറുപേരും ചേർന്ന് ഹരജി നൽകിയത്. ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവർ കോടതിയിലെത്തിയത്.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനിൽക്കുന്നതെന്നും അതിനാൽ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ വിരാജ്മാൻ പ്രതിമക്ക് തിരികെ നൽകണമെന്നുമാണ് ആവശ്യം. യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരാണ് എതിർകക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.