ലിവ്-ഇൻ ബന്ധങ്ങൾ വെറും നേരമ്പോക്കെന്ന് അലഹബാദ് ഹൈകോടതി
text_fields
പ്രയാഗ്‌രാജ്: ‘ലിവ്-ഇൻ’ ബന്ധങ്ങൾ വെറും നേരമ്പോക്കെന്ന് അലഹബാദ് ഹൈകോടതി അഭിപ്രായപ്പെട്ടു. സ്ഥിരതയോ ആത്മാർത്ഥതയോ ഇല്ലാത്ത ഇത്തരം ബന്ധങ്ങൾ കൂടുതലായും അഭിനിവേശം മൂലം സംഭവിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
20,22 വയസ്സ് പ്രായമുള്ളവർക്ക് താൽക്കാലിക ബന്ധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഒരു ആത്മാർത്ഥതയുമില്ലാതെ എതിർലിംഗത്തിലുള്ളവരോടുള്ള പ്രണയം മാത്രമാണ് ഇത്തരം സംഭവങ്ങളിൽ കാണാൻ കഴിയുകയെന്നും ജസ്റ്റിസുമാരായ രാഹുൽ ചതുർവേദിയും മുഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
തട്ടിക്കൊണ്ടുപോകൽ കേസിൽ യുവതിയുടെ അമ്മായി യുവാവിനെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവർ സമർപ്പിച്ച ഹരജി കോടതി തള്ളുകയും ചെയ്തു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.