ഭക്ഷണവും ഭക്ഷ്യശീലവും ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗം -അലഹബാദ് ഹൈകോടതി
text_fieldsലഖ്നോ: ഭക്ഷണവും ഭക്ഷണ ശീലവും ഭക്ഷ്യവസ്തുക്കളുടെ വിൽപനയും ഭരണഘടനയുടെ 21ാം അനുേച്ഛദപ്രകാരം ജീവിക്കാനുള്ള അവകാശത്തിെൻറയും ഉപജീവനത്തിെൻറയും ഭാഗമായി വരുമെന്ന് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഭക്ഷണശീലം വളർന്നു വികസിച്ചതും ജീവിതത്തിെൻറ ഭാഗമായതും മതേതര സംസ്കാരം കൂടി ഉൾച്ചേർന്നുകൊണ്ടാണെന്നും അങ്ങനെയാണ് എല്ലാ വിഭാഗം ജനങ്ങളിലും അത് നിലനിന്നുപോരുന്നതെന്നും കോടതി നിരീക്ഷിച്ചു. അനധികൃത അറവുശാലകൾക്കെതിരായ സർക്കാർ നടപടിക്കെതിരെ ലഖിംപുർ കെഹ്രിയിലെ ഇറച്ചിക്കടയുടമയുടെ റിട്ട് ഹരജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ അമരേശ്വർ പ്രതാപ് സാഹി, സഞ്ജയ് ഹർക്കൗളി എന്നിവരാണ് ഇങ്ങനെ പറഞ്ഞത്.
എന്നാൽ, ഇറച്ചിയുടെ ഉപഭോഗം തടയലോ എല്ലാ ഇറച്ചിക്കടകളും അടച്ചുപൂട്ടലോ തങ്ങളുടെ ലക്ഷ്യമല്ലെന്ന് സർക്കാർ കോടതി മുമ്പാകെ ബോധിപ്പിച്ചു. അനധികൃത കശാപ്പു ശാലകൾ അടച്ചുപൂട്ടലും അവയുടെ പ്രവർത്തനം നിയന്ത്രിക്കലും ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കലുമാണ് ലക്ഷ്യമിട്ടതെന്നും സർക്കാർ പറഞ്ഞു. മാംസത്തിന് സംസ്ഥാനവ്യാപക നിരോധനത്തിന് തുല്യമായ അവസ്ഥ സൃഷ്ടിച്ചതിനു പിന്നിൽ മുൻ സർക്കാറുകളുടെ നിഷ്ക്രിയത്വം കാരണമാകാൻ പാടില്ലെന്ന് പറഞ്ഞ കോടതി, നിയമം നടപ്പാക്കുക എന്നത് ദാരിദ്ര്യത്തിൽ അവസാനിക്കാൻ പാടില്ലെന്നും ഇതിനെല്ലാം പിന്നിൽ സർക്കാറുകളുടെ നിഷ്ക്രിയത്വമാണെന്ന് കാണാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.
അവശ്യസാധനങ്ങളുടെ ലഭ്യതക്ക് കാള, ആട്, കോഴി, മത്സ്യം എന്നിവയുടെ വ്യാപാരവും നടക്കേണ്ടതുണ്ട്. അതോടൊപ്പം അറവിന് വ്യത്യസ്ത രീതികളും വിവിധ വിഭാഗത്തിലുള്ള മൃഗമാംസ വ്യാപാരവും കണക്കിലെടുക്കണം. അറവ് നിലച്ചതും മാംസ ലഭ്യത ഇല്ലാതായതും ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമാണ്. കശാപ്പുശാലകൾ അടച്ചുപൂട്ടിയതോടെ ആ െതാഴിലെടുത്തിരുന്നവരുടെ ഉപജീവനം തടസ്സപ്പെട്ടു. ഭരണഘടനയുടെ അനുച്ഛേദം 19, 21 എന്നിവ ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുമായി ചേർന്നുപോകുന്നതല്ല ഇത്. കശാപ്പുശാലകൾക്കുള്ള നിരോധനം പൊതുജീവിതെത്തയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അറവുശാലകൾ നിരോധിച്ചപ്പോൾ പകരം സംവിധാനം ഏർപ്പെടുത്താതിരുന്നതിനാൽ മാംസം ആവശ്യമുള്ളവർക്ക് അത് ലഭിക്കാതെ വന്നു. അത്തരം സാധനങ്ങളുടെ വ്യാപാരവും കച്ചവടവും നടക്കേണ്ടതുണ്ട്. അറവ് നിരോധിക്കപ്പെടുന്നതോടെ മാംസ ഭക്ഷണം കഴിക്കണമെന്നാഗ്രഹമുള്ള വ്യക്തിയുടെ താൽപര്യവും ഹനിക്കപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രത്യേക യോഗം വിളിച്ചുചേർക്കണം. ഇൗ മാസം 13ന് കേസിൽ തുടർവാദം കേൾക്കുമെന്ന് വ്യക്തമാക്കിയ കോടതി അതിനകം സർക്കാർ യോഗം വിളിച്ചുേചർക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.