അമിത് ഷാക്കെതിരായ ആരോപണം: കൂടുതൽ വ്യക്തത നൽകാൻ സമയം നൽകണമെന്ന ജയ്റാം രമേശിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ ആരോപണത്തിൽ കൂടുതൽ വ്യക്തത നൽകാൻ ഒരാഴ്ചത്തെ സമയം വേണമെന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിൻ്റെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ അമിത് ഷാ രാജ്യത്തുടനീളമുള്ള 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചെന്നായിരുന്നു ജയ്റാം രമേശിന്റെ ആരോപണം.
‘ഇതുവരെ അദ്ദേഹം 150 പേരുമായി സംസാരിച്ചു. ഇത് ധിക്കാരപരമായ വിരട്ടലാണ്. ബി.ജെ.പിയുടെ നിരാശയാണ് ഇത് കാണിക്കുന്നത്. ജനങ്ങളുടെ ഇഷ്ടമാണ് വിജയിക്കുക. ജൂൺ നാലിന് മോദിയും ഷായും ബി.ജെ.പിയും പുറത്തുപോകും. ഇന്ത്യ മുന്നണി വിജയിക്കും. ഉദ്യോഗസ്ഥർ ഒരു സമ്മർദത്തിനും വിധേയരാകാതെ ഭരണഘടന ഉയർത്തിപ്പിടിക്കണം’ -എന്നിങ്ങനെയായിരുന്നു ജയ്റാം രമേശ് പറഞ്ഞത്.
ഇതോടെ തിങ്കളാഴ്ച രാത്രി ഏഴിനകം മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിരുന്നു. അപവാദങ്ങൾ പ്രചരിപ്പിക്കുന്നതും എല്ലാവരെയും സംശയിക്കുന്നതും ശരിയായ നപടിയല്ലെന്നായിരുന്നു രമേശിന്റെ ആരോപണത്തോട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പ്രതികരിച്ചത്.
‘ആർക്കെങ്കിലും ജില്ല മജിസ്‌ട്രേറ്റുമാരെയോ റിട്ടേണിങ് ഓഫിസർമാരെയോ സ്വാധീനിക്കാൻ കഴിയുമോ? ആരാണ് ഇത് ചെയ്തതെന്ന് ഞങ്ങളോട് പറയുക. അത് ചെയ്തവരെ ഞങ്ങൾ ശിക്ഷിക്കും...നിങ്ങൾ അപവാദം പരത്തി എല്ലാവരെയും സംശയിക്കുന്നത് ശരിയല്ല’ -രാജീവ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.