ചീഫ് ജസ്റ്റിസിനെതിരായ പരാതി: യുവതിയെ സഹായിച്ചത് പ്രശാന്ത് ഭൂഷനെന്ന് അഭിഭാഷകൻ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിെക്കതിരായ ലൈംഗിക പരാതിയിൽ യുവതിക്ക് സഹായം നൽകിയ ത് പ്രശാന്ത് ഭൂഷനാണെന്ന് ആരോപണം. അഭിഭാഷകൻ എം.എൽ ശർമ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയായിരുന്നു എം.എൽ ശർമ്മയുടെ പരാമർശം. ഇക്കാര്യം മറ്റേതെങ്കിലും ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് അഭിഭാഷകന് നിർദേശം നൽകി. ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയ യുവതി കഴിഞ്ഞ ദിവസം കോടതി നിയോഗിച്ച അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു.
ജസ്റ്റിസ് എസ്.എ ബോബ്ഡെ, ഇന്ദുമൽഹോത്ര, ഇന്ദിര ബാനർജി എന്നിവർക്ക് മുമ്പാകെയാണ് ഹാജരായത്. ഏകദേശം മൂന്ന് മണിക്കൂർ നേരം സമിതിക്ക് മുന്നിൽ യുവതി മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.