ഇന്ത്യൻ സേനയിൽ പോർട്ടറായി ജോലിചെയ്ത പാക് ചാരൻ പിടിയിൽ
text_fieldsഗുവാഹട്ടി: അരുണാചൽ പ്രദേശിലെ ഇന്ത്യ- ചൈന അതിർത്തിയിൽ സൈനിക ക്യാമ്പിൽ നിന്നും പാക് ചാരനെന്ന് സംശയിക്കുന്ന യ ുവാവ് പിടിയിൽ. സേനയുടെ ഫോർവേഡ് ബേസിൽ കരാർ അടിസ്ഥാനത്തിൽ പോർട്ടറായി ജോലി ചെയ്തിരുന്ന നിർമൽ റായ് എന്നയാ ളാണ് അറസ്റ്റിലായത്. സേനയുടെ അതീവപ്രാധാന്യമുള്ള വിവരങ്ങൾ ദുബൈയിൽ പ്രവർത്തിക്കുന്ന പാകിസ്താനി ചാരൻമാർക്ക് കൈമാറിയെന്നാണ് മിലിട്ടറി ഇൻറലിജൻസ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ ദുബൈയിലെ ബർഗർ ഷോപ്പിൽ േജാലി ചെയ്യവെ പാകിസ്താനി ഇൻറലിജൻസുമായി സഹകരിച്ചിട്ടുള്ളതായി തെളിവ് ലഭിച്ചിട്ടുണ്ട്.
തിൻസുകിയ ജില്ലയിലെ അംബികാപുർ സ്വദേശിയാണ് നിർമൽ. 2018 ഒക്ടോബർ മുതൽ അരുണാചൽ പ്രദേശിലെ അൻജോയിൽ സേനയുടെ പോർട്ടറായി ജോലിചെയ്തു വരികയായിരുന്നു ഇയാൾ. ഇയാളുടെ സഹോദരൻ സൈനികനാണ്.
അതീവജാഗ്രതയോടെ സേനയുടെ നീക്കങ്ങൾ ഫോേട്ടാകളായും വിഡിയോയായും പകർത്തി കൈമാറുന്നതിന് ദുബൈയിലെ പാക് ചാരൻമാർ ഇയാൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഇയാളെ അരുണാചൽ അതിർത്തിയിലേക്ക് വിട്ടതെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.
വാട്ടസ്ആപ്പ് പോലുള്ള മൊബൈൽ ആപ്പിക്കേഷൻ വഴിയാണ് നിർമൽ വിവരങ്ങൾ കൈമാറിയിരിക്കുന്നത്. അതിർത്തിയിലെ വികസന പ്രവർത്തനങ്ങൾ, എയർഫീൽഡ്, പ്രധാന ലൊക്കേഷനുകൾ, ആർമി യൂനിറ്റുകളുടെ വികസനം, ആർട്ടിലറി തുടങ്ങിയ വിവരങ്ങളാണ് ഇയാൾ ചോർത്തിയിട്ടുണ്ടാകുക എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.