Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആംബുലൻസ്​ ലഭിച്ചില്ല;...

ആംബുലൻസ്​ ലഭിച്ചില്ല; സ്​കൂട്ടറിൽ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു

text_fields
bookmark_border
ആംബുലൻസ്​ ലഭിച്ചില്ല; സ്​കൂട്ടറിൽ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു
cancel

ഇ​ന്ദോർ: മധ്യപ്രദേശിലെ ഇ​ന്ദോറിൽ ആംബുലൻസ്​ നിഷേധിച്ചതിനെ തുടർന്ന്​ സ്​കൂട്ടറിൽ ആശുപത്രിയിലെത്തിച്ച കോവ ിഡ്​ വൈറസ്​ ബാധ സംശയിക്കുന്ന രോഗി മരിച്ചു. കോവിഡ്​ വ്യാപനമേഖലയായ ബദ്​വാലി ചൗകിയിൽ നിന്നുള്ള 60 കാരനെ ആശുപത്ര ിയിലെത്തിക്കാൻ ആംബുലൻസ്​ ലഭിച്ചില്ല. തുടർന്ന്​ ബന്ധുക്കളായ സ്​ത്രീകൾ സ്​കൂട്ടറിൽ ആശുപത്രിയിലെത്തിച്ചെങ്ക ിലും രക്ഷിക്കാനായില്ല.

ബദ്​വാലി ചൗകി സ്വദേശി പാണ്ഡു ച​ന്ദാനെയാണ്​ മരിച്ചത്​. തിങ്കളാഴ്​ച​ ശ്വാസതടസത്തെ ത ുടർന്ന്​ ഇദ്ദേഹത്തെ അടുത്ത ആശുപത്രിയിലെത്തിച്ചെ​​​ങ്കെിലും കിടത്തി ചികിത്സ നൽകാതെ മരുന്നുകൾ നൽകി തിരിച്ചുവിടുകയായിരുന്നു. ചൊവ്വാഴ്​ച അസുഖം മൂർഛിച്ചതിനെ തുടർന്ന്​ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി വിളിച്ചെങ്കിലും കോവിഡ്​ മേഖലയായതിനാൽ ആരും വന്നില്ല. തുടർന്ന്​ ബന്ധുക്കളായ സ്​ത്രീകൾ ഇദ്ദേഹത്തെ സ്​കൂട്ടറിൽ മഹാരഹ യശ്വന്ത്​റാവു സർക്കാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ രോഗി യാത്രാമധ്യേ മരിച്ചിരുന്നു.

ഇന്ദോറിലെ ​െമഡിക്കൽ ഓഫീസർ കിടത്തി ചികിത്സ നൽകുകയോ മഹാരഹ ആശുപത്രിയിലേക്ക്​ ശിപാർശ ചെയ്യുകയോ ചെയ്​തില്ലെന്നും ചികിത്സ ലഭിക്കാതെയാണ്​ രോഗി മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. രോഗി മരിച്ചത്​ കോവിഡ്​ മൂലമാണോയെന്ന്​ വ്യക്തമാകുന്നതിന്​ സാമ്പിളുകൾ പരിശോധനക്കയച്ചതായും ഇയാളെ ആശുപത്രിയിലെത്തിച്ച സ്​ത്രീകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചതായും മഹാരഹ ആശുപത്രി അധികൃതർ അറിയിച്ചു.

മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലും സമാന സംഭവമുണ്ടായിരുന്നു. ആംബുലൻസ്​ നിഷേധിച്ചതിനെ തുടർന്ന് സ്​കൂട്ടറിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ​ 65 കാരൻ മരിച്ചിരുന്നു. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളെ തുടർന്ന്​ അവശനിലയിലായ ഷെയ്​ഖ്​ ഹമീദ്​ എന്ന രോഗിയെ ആശുപത്രിയി​െലത്തിക്കാൻ ആംബുലൻസ്​ വിളിച്ചെ​ങ്കെിലും ഖഡക്​പുര കോവിഡ്​ വ്യാപന മേഖലയാതിനാൽ വാഹനം ലഭിച്ചിരുന്നില്ല.

മധ്യപ്രദേശിൽ 900 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 53 പേർ മരിക്കുകയും ചെയ്​തിരുന്നു. സംസ്ഥാനത്തെ കോവിഡ്​ കേസുകളിൽ 70 ശതമാനവും റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​ ഇന്ദോറിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshindoreambulanceindia news#Covid19
News Summary - Allegedly Refused Ambulance, Man In Madhya Pradesh's Indore Rushed To Hospital On Scooter Dies
Next Story