ലോക്സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷുമായി സഖ്യം - മായാവതി
text_fieldsബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടിയുമായി സഖ്യം േചരുമെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മായാവതി ഇക്കാര്യം പറഞ്ഞത്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കും. സീറ്റ് വിഭജന കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്ത ശേഷം മാത്രമേ സഖ്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കൂവെന്നും മായാവതി പറഞ്ഞു.
കഴിഞ്ഞ ഉത്തർ പ്രദേശ് ലോക് സഭാ ഉപതെരഞ്ഞുപ്പിൽ ഇരുപാർട്ടികളും ബി.ജെ.പിക്കെതിരെ ഒന്നിച്ച് പ്രവർത്തിച്ചത് വിജയം കണ്ടിരുന്നു. ബി.ജെ.പിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സിറ്റിങ്ങ് സീറ്റായ ഗൊരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രധാൻ മൗര്യയുടെ ഫുൽപൂരും നഷ്ടമായിരുന്നു.
ദക്ഷിണേന്ത്യയിൽ എച്ച്.ഡി. ദേവഗൗഡയുടെ ജനതാ ദൾ സെക്യുലറുമായി ചേർന്ന് ബി.എസ്.പി പ്രവർത്തിക്കുന്നുണ്ട്. കർണാടകയിൽ മെയ് 12ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജനതാദൾ എസിനു വേണ്ടി പ്രചാരണത്തിനായി ബംഗളൂരുവിെലത്തിയതയിരുന്നു മായാവതി. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി- കോൺഗ്രസ് ഇതര ബദലിെൻറ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കാനുള്ള തയാറെടുപ്പിലാണ് മായാവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.