സഖ്യചർച്ചകൾ സമയം പാഴാക്കൽ; കോൺഗ്രസ് ബന്ധമുപേക്ഷിച്ച് അഖിലേഷ്
text_fieldsലഖ്നോ: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു. കോൺഗ്രസുമായി ചേർന്ന് യു.പിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട് പരാജയം രുചിച്ചതിനു പിറകെയാണ് ബന്ധം ഉപേക്ഷിക്കുന്നത്. സഖ്യെത്ത കുറിച്ചുള്ള ചർച്ചകൾ സമയം പാഴാക്കലാണെന്നും 2019 ലെ പൊതു തെരഞ്ഞെടുപ്പിനായി സമാജ്വാദി പാർട്ടിെയ ശക്തിപ്പെടുത്തുന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
2019 ലെ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുള്ളതാണ്. ഇപ്പോൾ ഒരു പാർട്ടിയുമായുള്ള സഖ്യത്തെ കുറിച്ചും താൻ ചിന്തിക്കുന്നില്ല. സഖ്യ ചർച്ചകളും സീറ്റ് വിഭജനവും വളരെ അധികം സമയം പാഴാക്കും. സീറ്റുകളുടെ കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഖിലേഷ് പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സമാന ചിന്താഗതിക്കാരായ പാർട്ടികളെ സ്വാഗതം ചെയ്യുമെന്നും അഖിലേഷ് പറഞ്ഞു.
2019 ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പായി കഠിനാധ്വാനം വേണം. തങ്ങൾ നിലവിൽ ഒരോ സീറ്റിനും വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിന് പ്രാദേശിക സമവാക്യങ്ങൾ തേടുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു. സംഘടന ശക്തമായ ഇടങ്ങളിലെല്ലാം മത്സരിക്കുെമന്നും അദ്ദേഹം സൂചിപ്പിച്ചു. തങ്ങൾക്ക് മധ്യപ്രദേശ്. ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ശക്തമായ സംഘടനാ അടിത്തറയുണ്ട്. ഉത്തരാഖണ്ഡിലും രാജസ്ഥാനിലും തങ്ങൾ പ്രവർത്തനം നടത്തുന്നുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
ബി.ജെ.പി വിജയിച്ചത് ജനങ്ങളെ വിഡ്ഢിയാക്കിയിട്ടാണ്. തങ്ങളുടെ വോട്ടല്ല, ബഹുജൻ സമാജ് പാർട്ടിയുടെ വോട്ടുകളാണ് ബി.ജെ.പിയിലേക്ക് മറിഞ്ഞത്. ഇപ്പോൾ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായിട്ടുണ്ട്. തങ്ങൾ ചെയ്തിരുന്ന പ്രവർത്തനങ്ങൾ അവരുടെ ബോർഡ് വെച്ച് ചെയ്യുക മാത്രമാണ് യോഗി സർക്കാർ ചെയ്യുന്നത്. ഇത് പരാജയപ്പെട്ട സർക്കാറാണെന്നും അഖിലേഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.