കർഷകസമരം: ഹരിയാനയിലും സഖ്യകക്ഷി ഉടക്ക്
text_fieldsന്യൂഡൽഹി: സമരംചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, കൂടുതൽ സഖ്യകക്ഷികൾ സർക്കാറിനെതിരെ തിരിഞ്ഞത് ബി.ജെ.പിക്ക് മറ്റൊരു തലവേദനയായി. കർഷകപ്രശ്നം മോശമായി കൈകാര്യംചെയ്യുന്നതിൽ പ്രതിഷേധിച്ച് ഹരിയാനയിലെ സ്വതന്ത്ര എം.എൽ.എ ഭരണമുന്നണി വിട്ടു.
ഏറ്റവും വേഗത്തിൽ കർഷകപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല നയിക്കുന്ന ജൻനായക് ജനതാപാർട്ടി (െജ.ജെ.പി) ആവശ്യപ്പെട്ടു.
വിവാദ കാർഷിക നിയമങ്ങളാണ് പഞ്ചാബിലെ ദീർഘകാല സഖ്യകക്ഷി ശിരോമണി അകാലിദളിനെ ബി.ജെ.പിക്ക് നഷ്ടപ്പെടുത്തിയത്. രാജസ്ഥാനിലെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ നേതാവ് ഹനുമാൻ ബനിവാൾ മുന്നണി വിടുമെന്ന് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
ഉൽപന്നസംഭരണം, താങ്ങുവില എന്നിവയുടെ കാര്യത്തിൽ കർഷകർക്ക് ഉറപ്പുനൽകിയ പ്രശ്നം പരിഹരിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവിെൻറ നേതാവുമായ നിതീഷ്കുമാർ ആവശ്യപ്പെട്ടിരുന്നു.
താങ്ങുവില, സംഭരണം എന്നിവയുടെ കാര്യത്തിൽ വ്യക്തമായ വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് ജെ.ജെ.പി നേതാവും ദുഷ്യന്ത് ചൗതാലയുടെ പിതാവുമായ അജയ് ചൗതാല ആവശ്യപ്പെട്ടു.
പഞ്ചാബിനു പുറമെ ഹരിയാന, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലും കർഷക രോഷാഗ്നി ആളുന്നതാണ് ഈ പാർട്ടികൾ ബി.ജെ.പിക്കെതിരെ കർക്കശമായി സംസാരിക്കുന്നതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.