ജെല്ലിക്കെട്ട്: തമിഴ്നാട്ടിൽ വ്യാപക സംഘർഷം, റോഡ് ഉപരോധം
text_fieldsചെന്നൈ: ജെല്ലിക്കെട്ട് സമരത്തെ തുടർന്ന് തമിഴ്നാട്ടിൽ വ്യാപക സംഘർഷം. പ്രതിഷേധക്കാർ പ്രധാന റോഡുകളും ഫ്ലൈ ഒാവറുകളും ഉപരോധിക്കുകയാണ്. സമരത്തിൽ രാജ്യവിരുദ്ധ ശക്തികളും മാവോയിസ്റ്റുകളും കടന്നുകൂടിയതായി പൊലീസ് ആരോപിക്കുന്നുണ്ട്.
ആറു ദിവസമായി സമരം തുടരുന്ന മറീന ബീച്ച്, മധുരൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിക്കുകയും ചിലയിടങ്ങളിൽ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. മറീന ബീച്ചില്‍ പൊലീസ് തങ്ങളെ മര്‍ദിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്ന് സമരക്കാര്‍ ഒഴിപ്പിക്കല്‍ നടപടി ചെറുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ ചാടുമെന്ന് ഭീഷണി ഉയര്‍ത്തിയതോടെ പൊലീസും പ്രതിരോധത്തിലായി. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.