പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിടണമെന്ന് ശിവസേന
text_fieldsന്യൂഡൽഹി: പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിടണമെന്ന് ശിവസേന. തുക്ഡെ തുക്ഡെ സംഘങ ്ങളെ കുറിച്ച് പ്രസ്താവനകൾ ഇറക്കാതെ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ കരസേനാ മേധാവിയെ അയക്കണമെന്നാണ് ശ ിവസേന ആവശ്യപ്പെടുന്നത്. പാക് അധീന കശ്മീരിലെ തുക്ഡെ സംഘങ്ങളെ തുടച്ചുനീക്കാൻ ഇന്ത്യയുടെ ഭൂപടം നൽകി കരസേന മേധാവിയെ അയക്കണമെന്ന് സാമ്നയുടെ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നു.
ഭൂരിഭാഗം തീവ്രവാദ പരിശീലന കേന്ദ്രങ്ങളും പാക് അധീന കശ്മീരിലാണ് പ്രവർത്തിക്കുന്നത്. പാകിസ്താൻ സൈന്യത്തിെൻറയും ഐ.എസ്.ഐയുടേയും പിന്തുണയോടെയാണ് പ്രവർത്തിച്ചു വരുന്നത്. മിന്നലാക്രമണം നടത്തിയിട്ടും പാകിസ്താൻ ശീലങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. കശ്മീരിലെ ജവാൻമാരുടെ വീരമൃത്യു, കശ്മീരിലെ പ്രശ്നങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും സാമ്നയിൽ വിമർശിക്കുന്നു.
കേന്ദ്രസർക്കാർ ഉത്തരവിടുകയാണെങ്കിൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് കരസേന മേധാവി ജനറൽ നർവാനെ പ്രസ്താവന നടത്തിയിരുന്നു. നർവാനെയുടെ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നു. 1994ൽ ഇന്ത്യൻ പാർലമെൻറ് പാസാക്കിയ പ്രമേയത്തിൽ പാക് അധീന കശ്മീർ ഉൾപ്പെടുന്ന ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയിരുന്നു. പാക് അധീന കശ്മീർ തിരിച്ചു പിടിക്കാൻ മോദി-അമിത് ഷാ സർക്കാർ ഉത്തരവിടണമെന്നും അത് ഇന്ത്യക്ക് സ്വന്തമായാൽ സവർക്കരുടെ അഖണ്ഡ ഭാരതം എന്ന സ്വപ്നം പൂവണിയുമെന്നും സാമ്നയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.